ആന്റണി വര്‍ഗീസിനെ നായകനാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത്. മാനുവലിനെ കണ്ടില്ല എന്ന ചോദ്യവുമായാണ് ടീസര്‍ ആരംഭിക്കുന്നത്. കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് കടലില്‍ വെച്ചുള്ള ആക്ഷന്‍ രംഗങ്ങളാണെന്ന സൂചനകളാണ് ടീസര്‍ തരുന്നത്. ചിത്രത്തില്‍ മാനുവല്‍ എന്ന കഥാപാത്രത്തെയാണ് ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്നത്. സെപ്തംബറില്‍ 13ന് ഓണം റിലീസായി കൊണ്ടല്‍ തിയേറ്ററുകളിലെത്തും.
ആന്റണി വര്‍ഗീസിനൊപ്പം കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടി, ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‌ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
ഛായാഗ്രഹണം: ദീപക് ഡി മേനോന്‍, സംഗീതം: സാം സിഎസ്, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, ആക്ഷന്‍: വിക്രം മോര്‍, കലൈ കിങ്‌സണ്‍. തവാസി രാജ്, കലാസംവിധാനം: അരുണ്‍ കൃഷ്ണ, വസ്ത്രാലങ്കാരം: നിസാര്‍ റഹ്മത്, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മാണം. പിആര്‍ഒ വാഴൂര്‍ ജോസ്.