Latest News

18 വര്‍ഷം മുമ്പ് ആദ്യ വിവാഹം; പ്രണയിച്ചു സ്വന്തമാക്കിയവള്‍ മറ്റൊരുത്തനൊപ്പം ഇറങ്ങിപ്പോയി; നടന്‍ കൊല്ലം സുധിയുടെ ആദ്യ ദാമ്പത്യത്തില്‍ സംഭവിച്ചത്

Malayalilife
 18 വര്‍ഷം മുമ്പ് ആദ്യ വിവാഹം; പ്രണയിച്ചു സ്വന്തമാക്കിയവള്‍ മറ്റൊരുത്തനൊപ്പം ഇറങ്ങിപ്പോയി; നടന്‍ കൊല്ലം സുധിയുടെ ആദ്യ ദാമ്പത്യത്തില്‍ സംഭവിച്ചത്

പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ താരം മലയാളികള്‍ക്കു മുഴുവന്‍ പ്രിയപ്പെട്ടവനായിരുന്നു. 

ഭാര്യ രേണുവിനെയും രണ്ട് ആണ്‍മക്കളെയും തനിച്ചാക്കി പോയ സുധിയുടെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ പൊട്ടിക്കരയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം. സുധിയെ പോലെ തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. ദാമ്പത്യ ജീവിതത്തില്‍ അദ്ദേഹത്തിന് സംഭവിച്ച തകര്‍ച്ചയും പിന്നീട് കഷ്ടപ്പാടുകളിലൂടെ വളര്‍ന്നു വന്ന അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞതും രേണുവിന്റെ വരവോടെയാണ്.

അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതം ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെങ്കിലും ഏറെ സന്തോഷത്തോടെയുള്ള നാളുകളായിരുന്നു അത്. 18 വര്‍ഷം മുമ്പാണ് സുധി ആദ്യ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു അത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ പ്രതീക്ഷയും ആഗ്രഹങ്ങളുമായാണ് വിവാഹജീവിതത്തിലേക്ക് അവര്‍ കാലെടുത്തു വച്ചത്. ആ ജീവിതത്തിലെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ടാണ് മകന്‍ രാഹുല്‍ ജനിച്ചത്. എന്നാല്‍ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായില്ല. മകന്‍ ജനിച്ച് ഒന്നര വയസ് മാത്രം പ്രായമായിരിക്കെ ആദ്യ ഭാര്യ കുഞ്ഞിനെ സുധിയെ ഏല്‍പ്പിച്ച് ഉപേക്ഷിച്ചു പോവുകയായിരുന്നു. മറ്റൊരാള്‍ക്കൊപ്പം ജീവിക്കാനായിരുന്നു ആ ഇറങ്ങിപ്പോക്ക്.

നടനെയും കുടുംബത്തേയും ഏറെ തളര്‍ത്തിയ ആ സംഭവത്തിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുധി ഏറെ ബുദ്ധിമുട്ടിയിരുന്നു. അതിനിടെയാണ് വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതിനാല്‍ അവനെയും കൂട്ടിയാണ് സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും മറ്റും സുധി എത്തിയിരുന്നത്. സ്റ്റേജിന് പിന്നില്‍ മകനെ ഉറക്കി കിടത്തിയും അല്ലെങ്കില്‍ മകനെ സഹതാരങ്ങളെ നോക്കാന്‍ ഏല്‍പ്പിക്കും. അതുകൊണ്ടു തന്നെ് അഞ്ച് വയസൊക്കെ ആയപ്പോഴെക്കും മകന്‍ കര്‍ട്ടന്‍ പിടിക്കാന്‍ തുടങ്ങിയിരുന്നു. നടന്‍ അസീസ് നെടുമങ്ങാട് അടക്കമുള്ളവര്‍ ആ ഓര്‍മ്മകള്‍ പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, രാഹുലിന്റെ ഊണും ഉറക്കവും എല്ലാം അച്ഛന്‍ സുധിക്കൊപ്പമായിരുന്നു. അച്ഛനൊപ്പം സന്തോഷകരമായി ജീവിച്ചു വരവേയാണ് രണ്ടു വര്‍ഷം മുമ്പ് ആദ്യ ഭാര്യയുടെ മരണം സംഭവിച്ചത്. സുധിയെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച ആദ്യ ഭാര്യയ്ക്ക് ആ ജീവിതത്തില്‍ സമാധാനമേ ഉണ്ടായിരുന്നില്ല.

രണ്ടാം ബന്ധത്തില്‍ ഒരു കുഞ്ഞും ജനിച്ചിരുന്നു. ആ കുഞ്ഞിനെ ഓര്‍ത്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദാമ്പത്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രണ്ടു വര്‍ഷം മുമ്പ് അവര്‍ ആത്മഹത്യ ചെയ്തത്. അപ്പോഴൊന്നും ഒരു തുള്ളി കണ്ണീര് പോലും ഒന്നിന്റെ പേരിലും സുധി വീഴ്ത്തിയില്ല. തന്നെ അത്രത്തോളം വേദനിപ്പിച്ച ആദ്യ ഭാര്യയോട് ഒരു തരത്തിലും ദേഷ്യമോ പരിഭവമോ വച്ചു പുലര്‍ത്തിയിരുന്നില്ല സുധി. കാരണം, വളരെയധികം സന്തോഷം നിറഞ്ഞ ജീവിതമാണ് രേണുവിലൂടെ സുധിയ്ക്ക് ലഭിച്ചത്. മകന്‍ രാഹുലിന് 11 വയസ് ഉള്ളപ്പോഴാണ് സുധി രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചത്.

അപ്പോഴാണ് രേണു എന്ന പെണ്‍കുട്ടി തികച്ചും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവന്നത്. അന്ന് മുതല്‍ രാഹുല്‍ അമ്മയുടെ കുറവ് അറിഞ്ഞിട്ടില്ല. സുധിയുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അറിഞ്ഞാണ് രേണു നടന്റെ ജീവിതത്തിലേക്ക് എത്തിയത്. അതുകൊണ്ടു തന്നെ രേണുവിന്റെ വരവിനു ശേഷമുള്ള സുധിയുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് രേണുവിനുള്ളത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെ വീണ്ടും സന്തോഷം നിറഞ്ഞതായി മാറുകയായിരുന്നു ജീവിതം. കോവിഡ് കാലമൊക്കെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതം. കടം വാങ്ങിയും പലിശയ്ക്കെടുത്തും ഒക്കെയാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കിയത്. അതിന്റെ പേരില്‍ ഏറെ വിവാദങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ അതെല്ലാം മറികടന്ന് ഒരു വീടും സ്ഥലവും എന്ന സ്വപ്നത്തിലേക്ക് നടക്കവേയാണ് ഈ ദാരുണമായ മരണം സംഭവിച്ചത്. രാവും പകലുമില്ലാതെ അധ്വാനിച്ചിരുന്ന മനുഷ്യനായിരുന്നു കൊല്ലം സുധി. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയ്ക്കായി വടകരയില്‍ എത്തി അതു കഴിഞ്ഞു മടങ്ങും വഴിയാണ് സുധിയെ തേടി മരണം എത്തിയത്

Read more topics: # കൊല്ലം സുധി
Kollam Sudhi About His First Wife And Family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES