Latest News

സുധി മടങ്ങിയത് 'ആ ആഗ്രഹം' നടക്കാതെയെന്ന് ഉല്ലാസ് പന്തളം; പിരിയുന്നതിനു മുന്‍പ് ഒരുമിച്ചൊരു ഫോട്ടോ എടുക്കണമെന്ന് സുധി പറഞ്ഞുവെന്ന വേദനയോടെ ടിനി ടോം;ഷമ്മിയേട്ടാ... എന്ന അവന്റെ നീട്ടിയുളള ആ വിളി ഒരുപാട് ആസ്വദിച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്‍; നടന്റെ വേര്‍പാടില്‍ ഓര്‍മ്മകളുമായി താരങ്ങള്‍            

Malayalilife
 സുധി മടങ്ങിയത് 'ആ ആഗ്രഹം' നടക്കാതെയെന്ന് ഉല്ലാസ് പന്തളം; പിരിയുന്നതിനു മുന്‍പ് ഒരുമിച്ചൊരു ഫോട്ടോ എടുക്കണമെന്ന് സുധി പറഞ്ഞുവെന്ന വേദനയോടെ ടിനി ടോം;ഷമ്മിയേട്ടാ... എന്ന അവന്റെ നീട്ടിയുളള ആ വിളി ഒരുപാട് ആസ്വദിച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്‍; നടന്റെ വേര്‍പാടില്‍ ഓര്‍മ്മകളുമായി താരങ്ങള്‍             

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വിടവാങ്ങിയ വാര്‍ത്ത ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. താരത്തിനോട് അടുപ്പമുള്ള സുഹൃത്തുക്കള്‍ എല്ലാവരും സോഷ്യല്‍മീഡിയ വഴി അനുശോചനം പങ്ക് വക്കുകയാണ്.

സുധിയുടെ സുഹൃത്ത് ഉല്ലാസ് പന്തളം പങ്ക് വച്ചതിങ്ങനെ

ഞെട്ടിക്കുന്ന മരണ വാര്‍ത്ത കേട്ടാണ് ഇന്ന് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത് എന്നാണ് അദ്ദേഹം ഒരു ചാനലിന് നല്‍കിയ അനുശോചനത്തില്‍ പറഞ്ഞത്. ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ജൂണ്‍ ഒന്നിന് ഒരു ഷൂട്ടിംഗിനായി ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ വയ്യ. ഒന്നും പറയാന്‍ ആകാത്ത അവസ്ഥയില്‍ ആണ്. ഞങ്ങള്‍ ഈ ഒന്നാം തീയതി സ്റ്റാര്‍മാജിക്ക് ഷൂട്ട് കഴിഞ്ഞു വീട് എത്തിയതേ ഉള്ളൂ. ഈ പ്രോഗ്രാമിന് ഞാന്‍ കൂടി പോകേണ്ടത് ആയിരുന്നു. ഡേറ്റിന്റെ വിഷയം വന്നതുകൊണ്ട് ഒഴിവായതാണ്. കൊറോണയ്ക്ക് ശേഷമുള്ള എല്ലാ പരിപാടികളിലും ഞങ്ങള്‍ ഒരുമിച്ചാണ്. ഞങ്ങള്‍ ഒരുമിച്ചാണ് എപ്പോഴും അത് തന്നെയാണ് ഈ വാര്‍ത്ത കേട്ടപ്പോള്‍ ഏറ്റവും അധികവും ദുഖവും. എനിക്ക് അറിയില്ല എന്ത് പറയണമെന്ന്.

കുഞ്ഞുങ്ങളുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ആണ് ദുഃഖം വരുന്നത്. ഉല്ലാസ് പറഞ്ഞു. വേറെ ഏതോ ഒരു ഉല്ലാസ് കൂടി ആണ് അവന്റെ കൂടെ ഉണ്ടായത്. ഞാന്‍ ആയിരുന്നില്ല കൂടെ ഉണ്ടായിരുന്നത് . എന്റെ പിറന്നാള്‍ ദിനം അവന്‍ എന്റെ അടുത്ത് വന്നിരുന്നു. അന്ന് വീട് വച്ചില്ല എന്ന് പറഞ്ഞുകൊണ്ട് അവന്‍ കുറെ കരഞ്ഞു. ഞങ്ങള്‍ കുറെ സമാധാനിപ്പിച്ചിരുന്നു  ഉല്ലാസ് പന്തളം പറഞ്ഞു.


പിരിയുന്നതിനു മുന്‍പ് ഒരുമിച്ചൊരു ഫോട്ടോ എടുക്കണമെന്ന് സുധി പറഞ്ഞു' ; വേദനയോടെ ടിനി ടോം


നടന്‍ കൊല്ലം സുധിയുടെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് നടന്‍ ടിനി ടോം. സുധി അവസാനം പങ്കെടുത്ത ഷോയില്‍ ടിനി ടോമും ഉണ്ടായിരുന്നു. 
പിരിയുന്നതിനു മുമ്പ് സുധിയുടെ ആഗ്രഹപ്രകാരം ഒരുമിച്ചൊരു ചിത്രവും എടുക്കുകയുണ്ടായി. സുധിയുമൊത്തുള്ള ആ അവസാന ചിത്രം പങ്കുവച്ചായിരുന്നു ടിനി ടോം സുധിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നത്. 

'ദൈവമേ വിശ്വസിക്കാന്‍ ആകുന്നില്ല, ഇന്നലെ ഒരുമിച്ചായിരുന്നു വേദിയില്‍. രണ്ട് വണ്ടികളില്‍ ആയിരിന്നു ഞങ്ങള്‍ തിരിച്ചത്. പിരിയുന്നതിനു മുന്‍പ് സുധി ഒരു ആഗ്രഹം പറഞ്ഞു, ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം, എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു. ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ...... ആദരാഞ്ജലികള്‍ മുത്തേ.''-ടിനി ടോം കുറിച്ചു.
ഷമ്മിയേട്ടാ... എന്ന അവന്റെ നീട്ടിയുളള ആ വിളി ഒരുപാട് ആസ്വദിച്ചിട്ടുണ്ട്; ഷമ്മി തിലകന്‍ 

കൊല്ലം സുധിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ ഷമ്മി തിലകന്‍. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണെന്നും അത് സഹോദരതുല്യര്‍ ആകുമ്പോള്‍ ഹൃദയഭേദകമാണെന്നും ഷമ്മി പറയുന്നു. ഷമ്മിയേട്ടാ എന്ന അവന്റെ സ്നേഹാര്‍ദ്രമായ വിളി കര്‍ണാനന്ദകരമായിരുന്നു. സ്വന്തം സഹോദരങ്ങളില്‍ നിന്നു പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഷമ്മി തിലകര്‍ പറയുന്നു. 

ഷമ്മി തിലകന്റെ വാക്കുകള്‍ ഇങ്ങനെ

കൊല്ലം_സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.. അനിതരസാധാരണമായ നടന ചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇടം നേടിയവനാണ് സുധി..! പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..! അത് സഹോദരതുല്യര്‍ ആകുമ്പോള്‍ ഹൃദയഭേദകവും..! ഷമ്മിയേട്ടാാാാ എന്ന അവന്റെ സ്നേഹാര്‍ദ്രമായ വിളി കര്‍ണാനന്ദകരമായിരുന്നു..! സ്വന്തം സഹോദരങ്ങളില്‍ നിന്നു പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്..!  ഒപ്പം..; അവന്റെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകള്‍ കണ്ണീര്‍തടമായിട്ടുമുണ്ട്..! കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകള്‍ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേര്‍പാട് എന്നത് വേദനാജനകം തന്നെ..! വിഷമകരമായ ഈ സമയത്ത് സുധിയുടെ കുടുംബത്തോടും, പ്രിയപ്പെട്ടവരോടും, ആരാധകരോടുമൊപ്പം ഞാനും അനുശോചനം രേഖപ്പെടുത്തുന്നു.

നടന്‍ വിനോദ് കോവൂരിന്റെ കുറിപ്പ് ഇങ്ങനെ:

വേദികളെ എന്നും സ്‌നേഹിച്ചിരുന്ന സുധിയുടെ അവസാന പ്രകടനത്തെ കുറിച്ച് ഓര്‍ക്കുകയാണ് വിനോദ്. സുധിയുടെ തമാശകള്‍ കേട്ട് പൊട്ടിച്ചിരിക്കുമ്പോള്‍ അത് അവസാനത്തെ പ്രകടനമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് വൈകാരിക കുറിപ്പില്‍ പറയുന്നു.

എടാ സുധീ വിശ്വസിക്കാനാവുന്നില്ല. ഇന്നലെ രാത്രി വടകര ക്രാഫ്റ്റ് വില്ലേജില്‍ ഫ്‌ലവേഴ്‌സും 24 ചാനലും ഒരുക്കിയ ഷോയില്‍ പങ്കെടുത്ത് പത്ത് മണിയോടെ വടകരയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും.അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ

ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകള്‍ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലിയ്ക്കൊപ്പം യാത്ര പുറപ്പെട്ടതാണ്. നടന്‍ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോള്‍ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗില്‍ മാത്രമേ ശ്രദ്ധിക്കാവൂ എന്ന് പറഞ്ഞപ്പോള്‍ സദസ് മുഴുവന്‍ ചിരിച്ചു കയ്യടിച്ചു. ഏറ്റവും മുന്നിലെ ചെയറില്‍ ഇരുന്ന് ഞാനും ഗോകുലം ഗോപാലന്‍ ചേട്ടനും ശ്രീകണ്ഠന്‍ നായരുമടക്കം ഒത്തിരി പേര്‍ സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം കാണുകയായിരുന്നു. സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായ് മാറി കൊണ്ടിരിക്കുമ്പോഴാണ് ഈ ദുര്‍വിധി അപകട രൂപത്തില്‍ വന്നത്. പുലര്‍ച്ചെ നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാള്‍ ഒന്ന് മയങ്ങി പോയതാവാം അപകടകാരണം എന്ന് അനുമാനിക്കാം. ബിനു അടിമാലിയാണ് സുധിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. നീല ജുബ്ബയുമിട്ട് സ്റ്റേജിലേക്ക് കൈകൂപ്പി ചിരിച്ച് കൊണ്ട് കയറി വന്നിട്ട് ആദ്യം പറഞ്ഞത്. ഈ ബിനു അടിമാലി എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചതെന്നറിയോ. അവന് കൗണ്ടര്‍ പറയണമെങ്കില്‍ ഞാന്‍ വേണം. പിന്നീടങ്ങോട്ട് കൗണ്ടറുകള്‍ തന്നെയായിരുന്നു. വിധിയുടെ വൈപരീത്യം രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ.....തൃശൂര്‍ വരെ കാറില്‍ ഇരുന്ന് നിങ്ങള്‍ പറഞ്ഞ തമാശകള്‍ എന്തെല്ലാമായിരിക്കും. എല്ലാം തമാശക്കാരല്ലേ ഒരു പാട് ചിരിച്ച് കാണും ഒടുവില്‍ കരയാനായി. ആത്മാവിന് നിത്യ ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കാം പ്രിയ കൂട്ടുക്കാരാ...വിനോദിന്റെ വാക്കുകളിങ്ങനെ.

തൃശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് ഇന്ന് പുലര്‍ച്ചെ കൊല്ലം സുധി മരിച്ചത്. കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി

Read more topics: # കൊല്ലം സുധി
Kollam Sudhi FRIENDS

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES