Latest News

അതീവഗ്ലാമറസ്സായ ജാന്‍വിയുടെ മടിയില്‍ തല ചായ്ച്ച് ഇഷാന്‍; ഇരുവരെയും സ്വീറ്റ് കപ്പിള്‍ എന്നു  വിളിച്ച് ആരാധകര്‍

Malayalilife
അതീവഗ്ലാമറസ്സായ ജാന്‍വിയുടെ മടിയില്‍ തല ചായ്ച്ച് ഇഷാന്‍; ഇരുവരെയും സ്വീറ്റ് കപ്പിള്‍ എന്നു  വിളിച്ച് ആരാധകര്‍

ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മകള്‍ ജാന്‍വി എന്നും മാധ്യമങ്ങള്‍ക്കും പാപ്പരാസികള്‍ക്കും വിരുന്നാണ്. താരസുന്ദരിയുടെ ഒരോ ചലനങ്ങളും ക്യാമറക്കണ്ണുകളിലടക്കം വാര്‍ത്തയാകാറുണ്ട്. ഇപ്പോളിതാ തന്റെ സിനിമയിലെ ആദ്യ നായകനൊപ്പമുള്ള ഒരു ഫോട്ടോയാണ് വൈറലാകുന്നത്.

ധഡക് എന്ന ചിത്രത്തില്‍ പ്രണയിതാക്കളായി അഭിനയിച്ച ഇഷാനും ജാന്‍വിയും ഓഫ് സ്‌ക്രീനിലും സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഇരുവരും ഡേറ്റിംഗിലാണെന്നും സിനിമാ മാധ്യങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇഷാന്‍ ആണ് ജാന്‍വിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്. അതീവ ഗ്ലാമറസായി ഇരിക്കുന്ന ജാന്‍വിയുടെ മടിയില്‍ കിടക്കുന്ന ഇഷാന്റെ ഫോട്ടോയാണ് വൈറലാകുന്നത്.നിരവധി ആള്‍ക്കാരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. സ്വീറ്റസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരെയും വിളിക്കുന്നത്.

ധഡക്കിന്റെ സെറ്റില്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ ജാന്‍വിയുമായി സൗഹൃദത്തിലായെന്ന് നേരത്തെ ഇഷാന്‍ പറഞ്ഞിരുന്നു. സിനിമയോട് രണ്ടു പേര്‍ക്കും വലിയ ആഗ്രഹമാണ്. ജാന്‍വി എല്ലാവരിലും പുഞ്ചിരി പടര്‍ത്തും. ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള ആളാണ് ജാന്‍വിയെന്നുമാണ് ഇഷാന്‍ പറഞ്ഞത്.

Read more topics: # Jahnvi,# Ishan,# Photos
viral photos of Jhanvi and ishan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES