മലയാളികള്‍ അടക്കം തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് സായ് പല്ലവി. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിത സായി പല്ലവിയോടുള്ള ആരാധനയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഗുല്ഷാന്‍.
'
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സായ് പല്ലവിയോട് വലിയ ഇഷ്ടമാണെന്ന് നടന്‍ തുറന്ന് പറഞ്ഞതാണ് വാര്‍ത്തകളില്‍ നിറയുന്നത്.കുറേക്കാലമായി പ്രണയമാണ്. അവരുടെ നമ്പറും എന്റെ കയ്യിലുണ്ട്. പക്ഷേ അവരുടെ അടുത്ത് ചെന്ന് അക്കാര്യം പറയാന്‍ എനിക്ക് ധൈര്യമില്ല. അവര്‍ മികച്ച ഡാന്‍സര്‍ ആണ്. പ്രതിഭയുള്ള നടിയാണ് എന്നും ബോളിവുഡ് താരം ഗുല്‍ഷാന്‍ പറയുന്നു.
അവളോട് എനിക്ക് ഇഷ്ടമുണ്ടെന്ന് മാത്രം. മറ്റൊന്നുമില്ല. ഞാന്‍ ചിലപ്പോള്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവര്‍ക്കൊപ്പം എന്നെങ്കിലും ജോലി ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് കരുതുന്നു. അത് മതി എനിക്ക് സന്തോഷിക്കാന്‍, ബാക്കി എനിക്ക് അറിയില്ല എന്നും ഗുല്‍ഷാന്‍ പറയുന്നു.
'ഗാര്‍ഗി' എന്ന ചിത്രമാണ് സായ്‌യുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ഗൗതം രാമചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹരിഹരന്‍ രാജുവിനൊപ്പം ഗൗതം രാമചന്ദ്രനും തിരക്കഥ എഴുതിയ 'ഗാര്‍ഗി' തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് എത്തിയത്.
ഐശ്വര്യ ലക്ഷ്മി, ഗൗതം രാമചന്ദ്രന്‍, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച 'ഗാര്‍ഗി'യുടെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത നിര്‍വഹിച്ചപ്പോള്‍ കാളി വെങ്കട്, ആര്‍ എസ് ശവാജി, കവിതാലയ കൃഷ്ണന്‍, ശരവണന്‍, സുധ, പ്രതാപ്, രാജലക്ഷ്മി, ലിവിംഗ്സ്റ്റണ്‍, കലേഷ് രാമാനന്ദ്, ജയപ്രകാശ്, റെജിന്‍ റോസ് ബിഗില്‍ ശിവ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു.