Latest News

ഒരു കൊലപാതകം നടന്നാല്‍ അത് ചെയ്യാനുള്ള കാരണമറിയാനാണ് എനിക്ക് താല്‍പര്യം; പോലീസ് വേഷത്തില്‍ സൗബിന്‍; ആകാംക്ഷയുണര്‍ത്തുന്ന ഇലവീഴാപൂഞ്ചിറയുടെ ട്രെയ്‌ലര്‍ കാണാം

Malayalilife
 ഒരു കൊലപാതകം നടന്നാല്‍ അത് ചെയ്യാനുള്ള കാരണമറിയാനാണ് എനിക്ക് താല്‍പര്യം; പോലീസ് വേഷത്തില്‍ സൗബിന്‍; ആകാംക്ഷയുണര്‍ത്തുന്ന ഇലവീഴാപൂഞ്ചിറയുടെ ട്രെയ്‌ലര്‍ കാണാം

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന 'ഇലവീഴാപൂഞ്ചിറ'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഇലവീഴാപൂഞ്ചിറ എന്ന ഹൈറേഞ്ചില്‍ സുരക്ഷ ഉദ്യോഗസ്ഥരായ പൊലീസുകാരെക്കുറിച്ചാണ് സിനിമ. പൊലീസ് ഉദ്യോഗസ്ഥനായാണ് സൗബിന്‍ എത്തുന്നത്. ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ട്രെയ്ലറില്‍ നിന്നും വ്യക്തമാകുന്നത്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ശ്രദ്ധ നേടിയിരുന്നു. 
മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റോറിയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ.എച്ച്.ഡി.ആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഇലവീഴാപൂഞ്ചിറയ്ക്കുണ്ട്.

കപ്പേളയ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മിക്കുന്ന ചിത്രമാണിത്. നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം മനീഷ് മാധവന്‍, എഡിറ്റിങ് കിരണ്‍ ദാസ്, സംഗീതം അനില്‍ ജോണ്‍സണ്‍, കളറിസ്റ്റ് റോബര്‍ട്ട് ലാങ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് നാഥ്, സൗണ്ട് മിക്‌സിങ് പ്രമോദ് തോമസ്, സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്, സ്റ്റുഡിയോ ആഫ്റ്റര്‍ സ്റ്റുഡിയോസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ അഗസ്റ്റിന്‍ മസ്‌കരാനസ്, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, മേയ്ക്കപ്പ് റോണക്‌സ് സേവ്യര്‍, സിങ്ക് സൗണ്ട് പി. സാനു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, സംഘട്ടനം മുരളി ജി, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍ ജിത്തു അഷ്‌റഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് റിയാസ് പട്ടാമ്പി, വി.എഫ്.എക്‌സ് മൈന്‍ഡ് സ്റ്റീന്‍ സ്റ്റുഡിയോസ്- എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റില്‍സ് നിദാദ് കെ.എന്‍, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ഹെയിന്‍സ്.

Elaveezhapoonchira - 4K HDR Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES