മലയാളചലച്ചിത്രരംഗത്തെ ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ താരം മികച്ച ഒരു നടി കൂടിയാണ് എന്നും തെളിച്ചു കഴിഞ്ഞു. അടുത്തിടെയായിരുന്നു താരം ബിഗ് ബോസ്സിൽ മത്സരാർത്ഥിയായ എത്തിയതും. എന്നാൽ ഇപ്പോൾ തന്നെ അത്ഭുതപ്പെടുത്തിയ കലാകാരന്‍മാരെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ്.
മോഹന്‍ലാല്‍ ഒരു ഡയലോഗ് സാധാരണ രീതിയില്‍ പറയുന്നതായിരിക്കും. പക്ഷേ അദ്ദേഹത്തിന്‌റെ ശബ്ദത്തില്‍ ഒരു പവര്‍ ഉണ്ടെന്ന് നടി പറയുന്നു. അത് നമുക്ക് ഒന്നിച്ചിരുന്ന് ഡബ്ബ് ചെയ്യുമ്പോള്‍ മനസിലാകും. മമ്മൂക്കയുടെ കാര്യത്തില്‍ എന്നെ അതിശയിപ്പിച്ചിട്ടുളളത് പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതിലാണ്.
ഓരോ പ്രദേശത്തെയും സംസാര ശൈലി എന്ത് മനോഹരമായിട്ടാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എനിക്കൊക്കെ ഒരു വോയിസ് മാത്രമേയുളളൂ. പ്രാഞ്ചിയേട്ടനിലൊക്കെ മമ്മൂക്ക പറഞ്ഞിരിക്കുന്ന തൃശ്ശൂര്‍ ഭാഷ എന്നോട് പറയാന്‍ പറഞ്ഞാല്‍ എനിക്കതിന് കഴിയില്ല. കമല്‍ഹാസന്‌റെ വോയിസ് മോഡുലേഷനോട് ശരിക്കും എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്. അത് പോലെ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരുടെ ഡബ്ബിംഗും എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി നായികമാര്‍ക്കും സഹനടിമാര്‍ക്കുമായി ഡബ്ബ് ചെയ്ത ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി.