സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തി നേടിയ താരമാണ് ദിയ കൃഷ്ണ. നടി അഹാന കൃഷ്ണയുടെ സഹോദരികളില്‍ ഒരാളായ ദിയ തന്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ കുറിച്ച് ദിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തനിക്ക് ബെസ്റ്റിയായി ഒരു ഗേ സുഹൃത്തിനെ വേണമെന്നാണ് ദിയ കൃഷ്ണ പറഞ്ഞത്.
ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളുണ്ടോ, അവരോടൊപ്പം കംഫര്‍ട്ടബിള്‍ ആണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിയകൂടാതെ മലയാളി ആണുങ്ങള്‍ക്കാണ് ?ഗേ പയ്യന്‍മാരുമായി പ്രോബ്ലം എന്നാണ് ദിയ പറയുന്നത്.
''എന്തുകൊണ്ട് എനിക്ക് അവരുമായി കംഫര്‍ട്ടബിള്‍ ആയിക്കൂട എന്നാണ് എന്റെ ചോദ്യം. അവര്‍ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റ?ഗറി. ഞാന്‍ ഒരു പെണ്‍കുട്ടിയുമായോ ആണ്‍കുട്ടിയുമായോ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ എന്തുകൊണ്ട് ട്രാന്‍സ്‌ജെന്‍ഡറുമായി പറ്റില്ല. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത് കുമാര്‍ ചെയ്ത റോള്‍ കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്.
ബാംഗ്ലൂരിലാണ് ഞാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നേരിട്ട് കണ്ട് സംസാരിച്ചത്. ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനുഗ്രഹം വാങ്ങാന്‍ ശ്രമിക്കാറുണ്ട്. അവരുടെ അനു?ഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവര്‍ക്ക് പണം നല്‍കാനും സന്തോഷിക്കാനും ശ്രമിക്കാറുണ്ട്. എനിക്ക് ഗേ സുഹൃത്തുക്കളുണ്ട്. നമ്മുടെ മലയാളി ആണുങ്ങള്‍ക്കാണ് ഈ ഗേ പയ്യന്‍മാരുമായി പ്രോബ്ലം.
ഞാന്‍ കണ്ടിട്ടുള്ളതില്‍ 90 ശതമാനം മലയാളികളാണ് അവരെ ബുള്ളി ചെയ്യുന്നതും കളിയാക്കുന്നതും. അവര്‍ പെണ്‍കുട്ടികളുമായാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. എനിക്ക് ബെസ്റ്റ് ഫ്രണ്ടായി ഒരു ?ഗേയുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ അശ്വിനോട് എത്രയോ തവണ പറഞ്ഞിട്ടുണ്ട്. എനിക്ക് ഭയങ്കര ആ?ഗ്രഹമാണത്. കാരണം ഒരു ?പെണ്‍കുട്ടികളോട് സംസാരിക്കുന്നത് പോലെ എല്ലാം പറയാം. അവര്‍ ക്യൂട്ടാണ്'' എന്നാണ് ദിയ കൃഷ്ണ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.