Latest News

പീറ്റര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പലരും പറയുന്നത് കേട്ടു; സ്വവര്‍ഗാനുരാഗി എന്നതിനേക്കാള്‍ ഒരു ബൈസെക്ഷ്വല്‍ ആംഗിളിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്: അമല്‍ നീരദ്

Malayalilife
പീറ്റര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പലരും പറയുന്നത് കേട്ടു; സ്വവര്‍ഗാനുരാഗി എന്നതിനേക്കാള്‍ ഒരു ബൈസെക്ഷ്വല്‍ ആംഗിളിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്: അമല്‍ നീരദ്

ലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ്  ഭീഷ്മ പര്‍വ്വം. സിനിമയുടെ കളക്ഷന്‍ അമ്പത് കോടി പിന്നിട്ടിരിക്കുകയാണ്.  മമ്മൂട്ടിയും അമല്‍ നീരദും ബിഗ് ബിയ്ക്ക് ശേഷം ഒരുമിച്ച സിനിമയാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ  കഥാപാത്രമായുള്ള ഷൈന്‍ ടോം ചാക്കോയുടെ അഭിനയത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍. മറ്റെല്ലാവരും കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ഷൈന്‍ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് അമല്‍ നീരദ് പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പീറ്റര്‍ സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ പലരും സംസാരിക്കുന്നത് കണ്ടു. എന്നാല്‍ സ്വവര്‍ഗാനുരാഗി എന്നതിനേക്കാള്‍ ഒരു ബൈസെക്ഷ്വല്‍ ആംഗിളിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് അമല്‍ നീരദ് വ്യക്തമാക്കി. സിനിമയില്‍ വളരെ ഹിറ്റായ ഒന്നായിരുന്നു പീറ്റര്‍ കളിച്ച ഡാന്‍സ് സ്റ്റെപ്പ്. അത് ഷൈന്‍ തന്നെയാണ് കൊറിയോഗ്രാഫി ചെയ്തത്.

ഷൈന്‍ ടോം ചാക്കോ പീറ്റര്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെക്കും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. ചിത്രീകരണ സമയത്ത് കോസ്റ്റ്യൂം ധരിച്ച് കഴിഞ്ഞാല്‍ വസ്ത്രം ചുളുങ്ങുമെന്ന് പേടിച്ച് ഷൈന്‍ ഇരിക്കുക പോലുമില്ല. അതുപോലെ തന്റെ രംഗങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹം അവിടെ നിന്ന് പോകില്ല. കഥാപാത്രത്തോടുള്ള നടന്റെ സമര്‍പ്പണമാണ് അതെന്ന് അമല്‍ നീരദ് പറയുന്നു.

 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്.  സിനിമയുടെ പ്രധാന ഹൈലൈറ്റ് അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ്.  മമ്മൂട്ടി ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.’
 

Director Amal Neerad words about shine tom chacko character in bheeshma parvam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES