ക്രൈം തില്ലര്‍ സിനിമയുമായി ഷൈന്‍ ടോം ചാക്കോയെത്തുന്ന ചിത്രം തമി റിലീസിനൊരുങ്ങുന്നു....!

Malayalilife
topbanner
ക്രൈം തില്ലര്‍ സിനിമയുമായി ഷൈന്‍ ടോം ചാക്കോയെത്തുന്ന ചിത്രം തമി റിലീസിനൊരുങ്ങുന്നു....!

നവാഗതനായ കെആര്‍ പ്രവീണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തമി റിലീസിനൊരുങ്ങുന്നു. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പുതുമുഖം ഗോപിക അനില്‍ ആണ് നായികാവേഷത്തില്‍ എത്തുന്നത്.

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ കെ ആര്‍ പ്രവീണും സതീഷ് കുമാര്‍ എസ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് കെ ആര്‍ പ്രവീണ്‍. 

സോഹന്‍ സീനുലാല്‍, ശശി കലിംഗ, സുനില്‍ സുഖദ, എന്നിവരാണ് പ്രധാന താരങ്ങള്‍. 45 പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു. സ്‌കൈ ഹൈ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന തമിയുടെ കാമറമാന്‍ സന്തോഷ് .സി. പിള്ളയാണ്. ക്രൈംത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെങ്കിലും സംഗീതത്തിനും കോമഡിക്കും പ്രാധാന്യം നല്കുന്നുണ്ട്.


 

shine tom chacko,thami,new film, will release soon

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES