Latest News

ഫെയറി ടെയിലിലെ രാജകുമാരിയെ പോലെ മജന്ത നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് എത്തിയതിന് തറ തുടക്കുന്ന ചൂലുമായി താരതമ്യം ചെയ്ത് ദീപിക; പോണി ടെയില്‍ കെട്ടിവന്ന രണ്‍വീറിനെ താരതമ്യം ചെയ്യുന്നത് കാര്‍ട്ടൂണ്‍ കഥാപാത്രമായി; ഐഫ അവാര്‍ഡ് വേദിയില്‍ തിളങ്ങിയ ഫാഷനെ സ്വയം ട്രോളി താരദമ്പതികള്‍

Malayalilife
ഫെയറി ടെയിലിലെ രാജകുമാരിയെ പോലെ മജന്ത നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് എത്തിയതിന് തറ തുടക്കുന്ന ചൂലുമായി താരതമ്യം ചെയ്ത് ദീപിക; പോണി ടെയില്‍ കെട്ടിവന്ന രണ്‍വീറിനെ താരതമ്യം ചെയ്യുന്നത് കാര്‍ട്ടൂണ്‍ കഥാപാത്രമായി; ഐഫ അവാര്‍ഡ് വേദിയില്‍ തിളങ്ങിയ ഫാഷനെ സ്വയം ട്രോളി താരദമ്പതികള്‍

ഫെസ്റ്റിവലുകളായാലും അവാര്‍ഡ് നിശകളായാലും ഈ വര്‍ഷം റെഡ്കാര്‍പ്പറ്റ് കീഴടക്കിയ ബോളിവുഡ് സുന്ദരി ദീപിക തന്നെയാണ്. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പൊതുവദേകളിലും റെഡ് കാര്‍പ്പറ്റുകളിലൊമൊക്കെ എത്തിയാല്‍ അതിനൊപ്പം  ദീപികയുടെ വസ്ത്രവും ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധയ്ക്കപ്പെടുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം നടന്ന ഐ.ഐ.എഫ്.എ അവാര്‍ഡ് നൈറ്റിലും ബിടൗണിലെ റാണിയെത്തിയത് അതീവ ഗ്ലാമറസായാണ്. 

മജന്ത നിറത്തില്‍ ഫെയ്റിടെയിലിലെ രാജകുമാരിയെ പോലെ എത്തിയ ദീപികയുടെ വസ്ത്രം ഏവരുടെയും കൈയ്യടി നേടിയിരുന്നു. എന്നാല്‍ അവാര്‍ഡ്‌സ് വേദിയിലെ താരങ്ങളുടെ വസ്ത്രം ട്രോളുകള്‍ക്കും കാരമായി തീര്‍ന്നിരിക്കുകയാണ്.

ഐഫ അവാര്‍ഡ്സില്‍ കോലം ഒന്ന് കാണണമായിരുന്നു ചിരിച്ച് ചാകും എന്ന് പറഞ്ഞ് സ്വയം ട്രോളി ദീപിക പദുക്കോണും ഭര്‍ത്താവ് രണ്‍വീര്‍ കപൂറും ട്രോളുകള്‍ പങ്ക് വച്ചിട്ടുണ്ട്. മജന്ത നിറത്തിലുള്ള ഗൗണാണ് ദീപിക ധരിച്ചത്. തറ തുടക്കുന്ന മജന്ത നിറത്തിലുള്ള ചൂലുമായാണ് ദീപിക തന്റെ ലുക്ക് താരതമ്യം ചെയ്തിരിക്കുന്നത്.

ഹെയര്‍ സ്റ്റൈലിന്റെ പേരിലാണ് രണ്‍വീറിനെ ട്രോളിയിരിക്കുന്നത്. പോണി ടെയില്‍ കെട്ടിവന്ന രണ്‍വീറോ കാര്‍ട്ടൂണ്‍ കഥാപാത്രമോ നല്ലതെന്നാണ് ദീപിക ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായാണ് താരം ട്രോളുകള്‍ പങ്കുവെച്ചിരിക്കുന്നത്.

ഗൗരവ് ഗുപ്ത സ്റ്റുഡിയോയാണ് ദീപികയുടെ തകര്‍പ്പന്‍ പര്‍പ്പിള്‍ അറ്റയറിന് പിറകില്‍. ഓഫ്ഷോള്‍ഡര്‍ ബോഡികോണിനൊപ്പം ഫെതേഡ് സ്‌കര്‍ട്ട് നല്‍കിയിരിക്കുന്ന ഔട്ട്ഫിറ്റിന്റെ ഹൈലൈറ്ര് മെഷ് കെയ്പാണ്.ദീപിക അണിഞ്ഞ ഔട്ട്ഫിറ്റ് മെറ്റ് ഗാല പോലെയുള്ള അവസരങ്ങള്‍ക്കാണ് കൂടുതല്‍ യോജിച്ചതെന്നും അവാര്‍ഡ് നിശക്കായി കുറച്ചുകൂടെ ലളിതമായ വസ്ത്രം തിരഞ്ഞെടുക്കാമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

ഇരുപതാമത് ഐഫ അവാര്‍ഡ്സില്‍ മികച്ച നടനുള്ള പുരസ്‌കാരം രണ്‍വീര്‍ സിങ്ങിന് ലഭിച്ചു. പദ്മാവത്എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. റാസി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്.

Deepika Padukone Ranveer Singhs IIFA Look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES