Latest News

അഭിഭാഷക ജോലിക്കൊപ്പം അഭിനയം തുടരുന്നതില്‍ തടസ്സമില്ല; വളരെ തിരക്കേറിയ നടനായി മാറുന്ന കാലത്ത് സിനിമ സീരിയസായി ആലോചിക്കും; പുതിയ തുടക്കത്തിനൊരുങ്ങി ബിനീഷ് കോടിയേരി

Malayalilife
അഭിഭാഷക ജോലിക്കൊപ്പം അഭിനയം തുടരുന്നതില്‍ തടസ്സമില്ല;  വളരെ തിരക്കേറിയ നടനായി മാറുന്ന കാലത്ത് സിനിമ സീരിയസായി ആലോചിക്കും; പുതിയ തുടക്കത്തിനൊരുങ്ങി  ബിനീഷ് കോടിയേരി

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ബിനീഷ് കോടിയേരി. ചുരുങ്ങിയ സിനിമകളിലൂടെ അഭിനയിച്ചു കൊണ്ട് പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതനാകാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ  അഭിഭാഷക ജോലിക്കൊപ്പം തന്നെ തന്റെ സിനിമാ അഭിനയവും മുന്നോട്ട് കൊണ്ടുപോകുമെന്ന് പറയുകയാണ് ബിനീഷ് കോടിയേരി. അഭിനയം തന്റെ പാഷനാണ്, അഭിഭാഷകനാകുന്നത് അഭിനയത്തിന് യാതൊരു തടസവും ഉണ്ടാക്കില്ലെന്നും ബിനീഷ് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. 

വളരെ തിരക്കേറിയ നടനായി മാറുന്ന കാലത്ത് സിനിമ സീരിയസായി ആലോചിക്കും. എന്നെ അറിയാവുന്ന സംവിധായകനും നിര്‍മ്മാതാക്കളും സുഹൃത്തുക്കളുമാണ് സിനിമയിലേക്ക് വിളിക്കുന്നത്. അഭിഭാഷക ജോലിക്കൊപ്പം അഭിനയം തുടരുന്നതില്‍ തടസ്സമില്ല എന്നും ബിനീഷ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ബിനീഷ് പുതിയ തുടക്കത്തിനൊരുങ്ങുന്നത് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് . എറണാകുളം ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സിലാണ് ഓഫീസ്.

 കെട്ടിടത്തിന്റെ 651ാം നമ്പര്‍ മുറിയാണ് ഓഫീസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് ഒക്ടോബര്‍ 28ന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ താരത്തിന്റെ പേരിൽ കേസ് തുടരുകയാണ്.

Bineesh kodiyeri startup a new mission

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES