മദ്രാസ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തി വിക്രം ചിത്രം ഐയിലൂടെയും യന്തിരന്‍ ടുവിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ആമി ജാക്‌സന്‍. ബ്രിട്ടീഷ് വംശജയാണെങ്കിലും തമിഴ് ഹിന്ദി തെലുങ് കന്നട ചിത്രങ്ങളിലായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ വിവാഹം കഴിക്കുംമുമ്പ് തന്നെ താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം പങ്കുവച്ചത് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്.
അമ്മയാവാന്‍ പോകുയാണെന്നുള്ള സന്തോഷവാര്‍ത്ത നടി ആമി ജാക്സണ്‍ തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടണിലെ മാതൃദിനമായ മാര്‍ച്ച് 31നാണ് ആമി തന്റെ കാമുകനായ ജോര്‍ജ് പനായോറ്റുവുമൊപ്പമുള്ള ചിത്രം പങ്കുവച്ച് വിവരം പുറംലോകത്തെ അറിയിച്ചത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെയ്ക്കുന്നത്.
ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ ലിബ്രാ കുഞ്ഞേ എന്നാണ്' എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. എ.എല്‍. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെയാണ് ആമി തമിഴിലേക്ക് എത്തുന്നത്.