നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പ്രവര്‍ത്തിയില്‍ കയ്യടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ പുതിയ ചിത്രമായ 'സെല്‍ഫി'യുടെ പ്രമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ അദ്ദേഹം. ഇതിനിടെ മുംബയില്‍ വച്ച് ഒരു ആരാധകന്‍ ബാരിക്കേഡ് കടന്ന് താരത്തിന്റെ അടുത്തെത്തിയിരുന്നു. തുടര്‍ന്ന് അക്ഷയ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
അക്ഷയ് കുമാര്‍ നടന്ന് പോകുമ്പോള്‍ ബാരിക്കേഡ് കടന്ന് ആരാധകന്‍ അദ്ദേഹത്തിന് സമീപമെത്തിയത്. ഉടന്‍ തന്നെ നടന്റെ സുരക്ഷാ സംഘം ഇയാളെ നിലത്ത് തളളിയിടുകയും മാറിനില്‍ക്കാന്‍ ആംഗ്യം കാണിക്കുകയും ചെയ്തു. ഇത് കണ്ട അക്ഷയ് കുമാര്‍ സെക്യൂരിറ്റിയോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടശേഷം ആള്‍ക്കൂട്ടത്തിനിടയിലൂടെ ചെന്ന് ആരാധകനെ കെട്ടിപ്പിടിക്കുകയുമായിരുന്നു. ഇതിനിടെ ആരാധകനോട് എന്തൊക്കെയോ ചെവിയില്‍ പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് അവിടെ കൂടിയിരുന്ന ആരാധകര്‍ക്ക് നേരെ കൈവീശി കാണിച്ചുകൊണ്ട് താരം അവിടെ നിന്നും പോവുകയായിരുന്നു.
മലയാള സിനിമയായ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. ഈ മാസം 24നാണ് ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്റെ റോളില്‍ ഇമ്രാന്‍ ഹാഷ്മിയും എത്തുന്നു. ഹിരൂ യാഷ് ജോഹര്‍, അരുണ ഭാട്ടിയ, സുപ്രിയ മേനോന്‍, കരണ്‍ ജോഹര്‍, പൃഥ്വിരാജ് സുകുമാരന്‍, അപൂര്‍വ മേത്ത, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.