ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദിപുരുഷ് പ്രേക്ഷകരിലേക്കെത്താന്‍ ഇനി ഒരു മാസം കൂടി. ഭൂഷണ്‍ കുമാറിന്റെ നിര്‍മാണത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആരാധകരെ കൂടാതെ നിരവധി പ്രമുഖരും ആദിപുരുഷിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രഭാസിനെയും കൃതി സനോനിനെയും രാമനായും സീതയായും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം - ഭുവന്‍ ഗൗഡ , സംഗീത സംവിധാനം - രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുല്‍. പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.ചിത്രം 2023 ജൂണ്‍ 16 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.