ബോളിവുഡ് കീഴടക്കിയ നായികയാണ് വിദ്യ ബാലൻ. നിരവധി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരം ജന്മം കൊണ്ട് പാലക്കാട്ടുകാരിയാണ്. ഇന്ന് സിനിമ പ്രേമികളുടെ പ്രിയങ്കരിയായ നായിക കൂടിയായ വിദ്യ തന്റേതായ നിലപാടുകൾ ഒരു മടിയും കൂടാതെ തുറന്ന് പറയാറുമുണ്ട്. അടുത്തിടെ വിദ്യ തന്റെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥിനെ പ്രശംസിക്കുകയും വിവാഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ മാറ്റിയത് സിദ്ധാര്‍ഥ് ആണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ തന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനെക്കുറിച്ച് പറഞ്ഞത്.
സിദ്ധാര്‍ഥിനെ വിവാഹം കഴിച്ചതില്‍ അഭിമാനിക്കുന്നുവെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ക്ഷമയുള്ള വ്യക്തി സിദ്ധാര്‍ത്ഥാണ്. അദ്ദേഹം ഉപദേശം നല്‍കില്ല. എന്നോട് ഇത് ചെയ്യണമെന്നോ അത് ചെയ്യണമെന്നോ പറഞ്ഞ് പുറകെ നടക്കില്ല. അദ്ദേഹത്തെ എന്റെ പങ്കാളിയായി കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്. എന്റെ നല്ലതും ചീത്തയുമെല്ലാം അദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഞങ്ങള്‍ വിവാഹിതരായി 10 വര്‍ഷത്തോളമായി. അദ്ദേഹം കാരണമാണ് ഞാന്‍ ഇപ്പോള്‍ വിവാഹമെന്ന പ്രക്രിയയെ അഭിനന്ദിക്കുന്നത്. വൈകി വിവാഹിതയായാലും നല്ലത് തെരഞ്ഞെടുക്കണമെന്ന് ഞാന്‍ നേരത്തെ ഉറപ്പിച്ചിരുന്നു വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിദ്യ നേടി. കൂടാതെ 2014ല്‍ പത്മശ്രീ പുരസ്‌കാരവും വിദ്യയ്ക്ക് ലഭിച്ചു. കേരളത്തിലും നിരവധി ആരാധകരാണ് ജന്മം കൊണ്ട് മലയാളിയായ വിദ്യയ്ക്ക്. 2012ല്‍ ആയിരുന്നു വിദ്യയുടെ വിവാഹം നടന്നത്. ലേഡി ഷാരൂഖ് ഖാന്‍ എന്നാണ് വിദ്യാ ബാലന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.