ബോളിവുഡിലെ പ്രിയനടിമാരില്‍ ഒരാളാണ് വിദ്യാബാലന്‍. മുംബൈയിൽ സ്ഥിരതാമസമാക്കിയ താരം ഒരു പാലക്കാട്ടുകാരി കൂടിയാണ്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. തുടർന്ന് സിനിമ മേഖലയിലേക്ക് ചേക്കേറിയ താരം നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തനിക്ക് ലഭിച്ച ആദ്യ പ്രതിഫലം 500 രൂപയാണെന്ന് പറയുകയാണ് എന്ന് തുറന്ന് പറയുകയാണ് നടി. ആദ്യം കിട്ടിയ ശമ്ബളം സിനിമയില്‍ നിന്നോ, ടിവി ഷോയില്‍ നിന്നോ ആയിരുന്നില്ലെന്നും ഒരു ടൂറിസം ക്യാംപെയ്‌നു വേണ്ടിയുള്ള പത്ര പരസ്യമായിരുന്നു എന്നും താരം പറയുന്നു.
'ഞങ്ങള്‍ നാല് പേരാണ് അന്ന് ഫോട്ടോഷൂട്ടിനായി പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഒപ്പം വന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു. ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്ത് നില്‍ക്കണം. കൂടാതെ ഊഞ്ഞാലാടുന്നതും പുഞ്ചിരിക്കുന്നതുമൊക്കെ അവര്‍ ഷൂട്ട് ചെയ്തു.'
അതേസമയം അഭിമുഖത്തില്‍ കൂടി ആദ്യമായി പങ്കെടുത്ത ഓഡിഷനെ കുറിച്ചും വിദ്യാ ബാലന്‍ മനസുതുറന്നു. 'ഒരു ടെലിവിഷന്‍ സീരിയലിന് വേണ്ടി ആയിരുന്നു ഓഡീഷന്‍. എന്റെ ആദ്യത്തെ ഷോ ആണ്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം ഫിലിം സിറ്റിയില്‍ പോയതും ഒരു ദിവസം മുഴുവന്‍ അവിടെ കാത്തുനിന്നതും ഞാന്‍ ഓര്‍ക്കുന്നു. 150ന് അടുത്ത് ആളുകള്‍ അന്ന് ഓഡിഷന് വന്നു. അത് ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു. അവസാനം ഇത് മറന്നേക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഇത് ചെയ്യാന്‍ പോകുന്നില്ല എന്ന് മനസില്‍ വിചാരിച്ച സമയത്ത് എന്നെ വിളിച്ചു. എന്നാല്‍ ആദ്യത്തെ ഷോ, ലാ ബെല്ല, അന്ന് വെളിച്ചം കണ്ടില്ല.'- വിദ്യാ ബാലന്‍ പറഞ്ഞു.