Latest News

സര്‍ജറി കഴിഞ്ഞു; ഇനി കുറച്ച് നാള്‍ വിശ്രമത്തില്‍; പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ച് വീണ നായര്‍

Malayalilife
സര്‍ജറി കഴിഞ്ഞു; ഇനി കുറച്ച് നാള്‍ വിശ്രമത്തില്‍; പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ച് വീണ നായര്‍

ലയാള സിനിമ സീരിയൽ പ്രേമികൾ ഏറെ സുപരിചിതയായ താരമാണ് വീണ നായർ. ബിഗ്‌ബോസ് മലയാളത്തിലെ മത്സരാര്‍ത്ഥിയായി  വീണ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്.  എന്നാൽ ഇപ്പോള്‍ തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ് വീണ. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച കുറിപ്പിലൂടെയാണ് വീണ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകള്‍ നേരിട്ടും അല്ലാതെയും വിവരങ്ങള്‍ തിരക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തത് അറിയാന്‍ സാധിച്ചു . സര്‍ജറി നല്ല രീതിയില്‍ കഴിയുകയും , കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് നിങ്ങളുടെ വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാര്‍ത്ഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണമെന്നായിരുന്നു വീണ നായര്‍ കുറിച്ചത്.

 ഇന്‍സ്റ്റഗ്രാമില്‍ വീണ അയാം ഓക്കെയെന്ന ഫോട്ടോയോടെയാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. അഭിരാമി സുരേഷ്, സരയു മോഹന്‍ തുടങ്ങി നിരവധി പേരാണ് കമന്റുകളുമായെത്തിയത്. എല്ലാം ഓക്കെയായി പെട്ടെന്ന് തന്നെ ചേച്ചി തിരിച്ചെത്തണം, ഞങ്ങളുടെ പ്രാര്‍ത്ഥന കൂടെയുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.
 

Actress veena nair words about her surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES