മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി സുമി റാഷിക്. വില്ലത്തി വേഷത്തിലൂടെ മിക്ക പരമ്പരകളിലും താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. സുമി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സി കേരളം ചാനലിൽ സംപ്രേഷണം തുടർന്നുകൊണ്ടിരിക്കുന്ന ചെമ്പരത്തി എന്ന പരമ്പരയിൽ ആണ്. താരം നിലവിൽ സൂര്യ ടിവിയിലെ രാക്കുയിൽ എന്ന പരമ്പരയിലും വേഷമിടുന്നുണ്ട്. ഈ രണ്ടു പരമ്പരകൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ ജീവിത വിശേഷങ്ങൾ പറയുകയാണ് താരം,
ഭർത്താവ് റാഷി ക്രിസ്ത്യനായിരുന്നു. മതം മാറി മുസ്ലീമായപ്പോഴാണ് പേര് മാറ്റിയത്. പുളളിയുടെ വീട്ടിൽ പ്രശ്‌നമൊന്നുമില്ലായിരുന്നു. എന്റെ വീട്ടിലായിരുന്നു പ്രശ്‌നം. രണ്ട് മതമല്ലേ അതൊന്നും പറ്റില്ലേയെന്നായിരുന്നു പറഞ്ഞത്. മൂന്ന് കല്യാണമായിരുന്നു ഞങ്ങൾക്ക് നടന്നത്. ആദ്യം രജിസ്റ്റർ വിവാഹം. പിന്നെ മിന്നുകെട്ടി. അത് കഴിഞ്ഞ് നിക്കാഹ്.
ഇപ്പോൾ വീട്ടുകാരെല്ലാമായി നല്ല സെറ്റായിട്ട് പോവുന്നു. പ്രശ്‌നമൊന്നുമില്ല. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ പഠിത്തമൊക്കെ നിർത്തി എന്നെ വീട്ടിലാക്കി. പുള്ളി എനിക്ക് മൊബൈലൊക്കെ വാങ്ങിത്തന്നുവെങ്കിലും അതൊക്കെ പിടിച്ചു. ലാൻഡ് ഫോണൊക്കെ കട്ട് ചെയ്തു. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ വിടുന്നുണ്ടായിരുന്നില്ല. പ്രണയിച്ച് നിൽക്കാതെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനായിരുന്നു പുള്ളിയോട് സുഹൃത്തുക്കൾ പറഞ്ഞത്. അങ്ങനെയാണ് പുള്ളി എന്റെ വീട്ടിൽ വന്നത്. ഞാൻ മുസ്ലീമാവാം… എനിക്ക് സുമിയെ കെട്ടിച്ച് തരുമോയെന്ന് ചോദിച്ചപ്പോൾ വീട്ടുകാർ തരില്ലെന്ന് പറഞ്ഞു. അപ്പോൾ പുള്ളിക്ക് വാശിയായി. അവളെ വിളിച്ചിറക്കി കൊണ്ടുവരാനായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത്. അങ്ങനെയാണ് വിവാഹത്തിലെത്തിയത്.
ഫോട്ടോഷൂട്ട് ഒരുപാടിഷ്ടമാണ്. നവീനൊപ്പമുള്ള ഫോട്ടോഷൂട്ട് വൈറലായിരുന്നു. നവീന്റെ ചുമലിൽ കാലുവെച്ചുള്ള ഫോട്ടോയുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ വിവാഹം ചെയ്തുവെന്നായിരുന്നു ആ ചിത്രങ്ങൾ വൈറലായപ്പോൾ പിന്നീട് വന്ന പ്രചാരണം. നെഗറ്റീവ് ചെയ്യുന്നവർ ഒന്നായി എന്നൊക്കെയായിരുന്നു പലരും പറഞ്ഞത്. ഈയൊരു ഫീൽഡാവുമ്പോൾ ഇതൊക്കെ പതിവല്ലേ. നവീന്റെ മേലെ കാല് വെച്ചുള്ള പോസ് ആ ഐഡിയ ഭർത്താവിന്റെയായിരുന്നു. എക്‌സ്‌പോസ് ചെയ്തുള്ള ഫോട്ടോസിനോട് താൽപര്യമില്ല. ഞാൻ അങ്ങനെ ആഹാരം കഴിച്ചോണ്ടിരിക്കുന്നയാളല്ല. കഴിക്കാനെന്തേലും എടുക്കട്ടെയെന്നാണ് എന്നെ കാണുമ്പോൾ ആളുകൾ ചോദിക്കുന്നത്.