ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയയായി മാറിയ ആളാണ് സുബി സുരേഷ്. വര്‍ഷങ്ങളായി മിമിക്ര കലാരംഗത്ത് സുബി സ്ഥിര സാന്നിധ്യമാണ്. മിനിസ്‌ക്രിനിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌സ്‌ക്രിനലും മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് സുബി സുരേഷിനോട്. എന്നാൽ ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശേരി മണ്ഡലത്തിൽ കോൺഗ്രസിനുവേണ്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ധർമ്മജന് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങാത്തത് ഇതുകൊണ്ടാണ് എന്ന് തുറന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയാത്ത ആളാണ് താൻ എന്തെങ്കിലും പറഞ്ഞ് വിഡ്ഡിത്തം ആയി പോകേണ്ട എന്ന് കരുതിയാണ് അതിൽ കൈവെക്കാത്തത്. ധർമജൻ വിളിച്ചിരുന്നു. വീട്ടിലേക്ക് ക്യാമറയുമായി വരുന്നുണ്ട്, ഒരു ആശംസ പറയണം എന്ന് പറഞ്ഞ്. ഞാൻ സമ്മതിച്ചു.
ധർമ്മൻ പണ്ടേ രാഷ്ട്രീയത്തിലുള്ള ആളായിരുന്നു പക്ഷെ പിഷാരടി വന്നത് ഞെട്ടിച്ചു. തിരുവനന്തപുരത്ത് ഒരു ഷൂട്ട് കഴിഞ്ഞ് വന്ന് ടിവി വെച്ച് നോക്കുമ്പോൾ, ദൈവമേ ഞാനറിഞ്ഞില്ലാലോ എന്നായി.
ഇത്ര നാളും കൂടെ നടന്നിട്ട് രാഷ്ട്രീയപരമായ ചർച്ചകളൊന്നും ഉണ്ടാരുന്നില്ല. ഇത്ര നാളായിട്ടും വോട്ട് ചെയ്തിട്ടില്ലാത്ത ആളാണ് ഞാൻ. പക്ഷെ ഈ വർഷം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഇത്തവണ ആർക്ക് ചെയ്യണം, ഇനി വോട്ട് ചെയ്യണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. മിമിക്രി കലാകാരൻമാർക്കിടയിൽ നിന്നും ഒരു എംഎൽഎ വന്നാൽ അത് അഭിമാനമാണ്. ധർമന് വേണ്ടി മിമിക്രി അസോസിയേഷൻ കുടുംബ സംഗമം വെക്കുന്നുണ്ട്. ധർമജൻ ജയിച്ചാൽ സംഘടനയിലെ സീനിയർ സിറ്റിസണിനെ സഹായിക്കാൻ ആവശ്യപ്പെടണം.