അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് പുറമേ തമിഴില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന താരം ഇപ്പോള്‍ ഒരു സിനിമയില്‍ തന്നെ കാസ്റ്റിങിന് വിളിച്ചതും അത് നിരസിക്കാന്‍ ഉണ്ടായ കാരണം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ കൂടി വെളിപ്പെടുത്തുകയാണ്.
ഷംനയുടെ വാക്കുകള്‍ ഇങ്ങനെ :
ഒരു വലിയ പ്രോജക്ടില്‍ എനിക്ക് പ്രധാന വേഷം ലഭിച്ചിരുന്നു. പക്ഷെ, അതില്‍ ഒരു സീനില്‍ ന്യൂഡ് ആയി അഭിനയിക്കേണ്ടത് കാരണം താന്‍ ആ സിനിമ നിരസിച്ചു. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. എത്ര വലിയ സിനിമയാണെങ്കിലും അങ്ങനെ അഭിനയിക്കാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ എനിക്ക് തന്നെ ചില നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്.
അതൊരു വലിയ ഓഫര്‍ ആയിരുന്നെന്നും ആത്മവിശ്വാസം ഇല്ലാതെ അഭിനയിച്ചാല്‍ ആ സിനിമയെ തന്നെ നശിപ്പിക്കാന്‍ കാരണം ആകും. നൃത്തത്തിനും സിനിമക്കും ഒരേപോലെ പ്രാധാന്യം നല്കുന്ന ആളാണ് ഞാന്‍. എന്റെ രണ്ട് കണ്ണുകളാണ് സിനിമയും നൃത്തവും . ആദ്യമൊക്കെ ഡാന്‍സിനോടായിരുന്നു കമ്പം പിന്നീടാണ് സിനിമയോടുള്ള അതിയായ ഭ്രമം തുടങ്ങിയത്. ഇപ്പോള്‍ രണ്ടും പ്രിയപ്പെട്ടതാണ്. വിവാഹം കഴിഞ്ഞാല്‍ സിനിമ ജീവിതം അവസാനിപ്പിക്കണമെന്ന് വിചാരിക്കും. പക്ഷെ അത് ഒരു വിചാരം മാത്രമാണ്.
കമല്‍ ഒരുക്കിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലെത്തുന്നത്. കഴിഞ്ഞ 16 വര്‍ഷക്കാലമായി മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ഷംന തിളങ്ങി. മലയാളതിത്തിന് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം ഇപ്പോള്‍ താരം സജീവമാണ്.