അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് പുറമേ തമിഴില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. താരം ഇപ്പോൾ വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഷംന കുറിച്ചു.
2004ല്‍ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം ഒടുവിലായി അഭിനയിച്ച മലയാള ചിത്രമാണ് മാര്‍ക്കോണി മത്തായിയാണ്. ചിത്രത്തില്‍ ട്രീസ എന്ന കഥാപാത്രമായാണ് താരം എത്തിയിരുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് കണ്ണൂർ സ്വദേശിയായ ഷംന ശ്രദ്ധേയയാകുന്നത്. 2004ൽ അഭിനയത്തിൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു.ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.