അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. എന്നാൽ താരമിപ്പോൾ സൈബര്‍ ക്രൈമിന്റെ കഥ പറയുന്ന 100 എന്ന കന്നട ചിത്രത്തിന്റെ ബിഗ് റിലീസിനായി കാത്തിരിയ്ക്കുകയാണ്. അതേസമയം ചിത്രത്തിന്റെ പ്രമോഷന് പരിപാടിയില്‍ വെച്ച് ഷംന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
സൈബര്‍ ക്രൈമിനെ കുറിച്ച് പറയുന്നത് കൊണ്ടാണ് എനിയ്ക്ക് ഈ സിനിമ അല്പം സ്പെഷ്യല്‍ ആയി തോന്നിയത് അത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഞാനും ഇരയായിട്ടുണ്ട്. എന്റെ പേഴ്സണല്‍ മൊബൈല്‍ നമ്പര്‍ എവിടെ നിന്നാണ് ചിലര്‍ക്ക് കിട്ടിയത് എന്നറിയില്ല. അവര്‍ എനിക്ക് സന്ദേശങ്ങള്‍ അയക്കും. പലപ്പോഴും സൈബര്‍ ക്രൈമിന് ഇരയാകുന്നത് പെണ്‍കുട്ടികളാണ്- ഷംന പറഞ്ഞു.
ഒരുപാട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു കന്നട സിനിമ ചെയ്യുന്നത്, അതിന്റെ സന്തോഷവും നടിയ്ക്കുണ്ട്. സംവിധായകനും ചിത്രത്തില്‍ ഷംനയുടെ ജോഡിയുമായ രമേശ് അരവിന്ദ് ഈ കഥ പറയുമ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല എന്ന് നടി പറയുന്നു.