ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താൻ കുറച്ചുകൂടി ശ്രദ്ധിക്കാറുണ്ട് എന്ന് താരം തുറന്ന് പറയുകയാണ് .
അതിജീവിതയ്ക്ക് ഒപ്പമാണ് താന്‍. ഒരു അക്രമ സംഭവം അറിയുമ്പോള്‍ അതിനോട് പ്രതികരിക്കുന്നു, ഒരു പോസ്റ്റ് ഇടുന്നു. പത്രത്തില്‍ ഇത് വീണ്ടും കാണുമ്പോഴാണ് വീണ്ടും ആലോചിക്കുന്നത്. അപ്പോള്‍ ചിലപ്പോള്‍ ഒരു മെസേജ് അയക്കും. അവളാണ് അനുഭവിച്ചത്. ആ അനുഭവം ഒന്നിനും പകരം വയ്ക്കാന്‍ കഴിയില്ല. ആരൊക്കെ ആശ്വാസ വാക്കുകള്‍ പറഞ്ഞാലും ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അതിജീവിതയ്ക്ക് ഒപ്പമാണ് താന്‍. നടിയായ അതിജീവിതക്കൊപ്പം മാത്രമല്ല, സാധാരണക്കാരിയായ ഏത് അതിജീവിതയ്ക്ക് ഒപ്പവുമാണ്. അവരെ ബഹുമാനിക്കുന്നു.
നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താന്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി. യാത്ര ചെയ്യുമ്പോള്‍ കാറിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു. യാത്രയില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കും. ഇതൊക്കെ ഒരു ഭീരുത്വം ആണെങ്കില്‍ പോലും മുന്‍കരുതലുകള്‍ ആവശ്യമാണ്. നമ്മുടെ സമൂഹത്തില്‍ ആ കടന്നു പോക്ക് തരണം ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ഈ ആഘാതം നിലനില്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ഇപ്പോഴും തിരിച്ചും മറിച്ചും ചോദിക്കും. മാറി നിന്ന് വിമര്‍ശിക്കും. എണ്‍പത് ശതമാനം ആളുകള്‍ കൂടെ നില്‍ക്കുമ്പോഴും ഇരുപത് ശതമാനം വിമര്‍ശിക്കാന്‍ എത്തും.