Latest News

എന്റെ ഭാഗ്യമായ മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു ഇന്നലെ; നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും വേണ്ടി എപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു: മീര ജാസ്മിൻ

Malayalilife
എന്റെ ഭാഗ്യമായ മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു ഇന്നലെ; നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും വേണ്ടി എപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു:  മീര ജാസ്മിൻ

ന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മീര ജാസ്മിൻ. മലയാളത്തിന് പുറമെ  തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും അഭിനയ മേഖലയിലേക്ക് തിരിച്ചു വരുകയാണ്. അതേസമയം താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമായിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

എന്നാൽ ഇപ്പോൾ  സഹോദരന്റെ പിറന്നാളിന് ഇൻസ്റ്റാഗ്രാമിലൂടെ ആശംസകൾ നേരുകയാണ് മീര ജാസ്മിൻ. സഹോദരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്. “ഇന്നലെ എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോ മോൻ കുട്ടാ” മീര കുറിച്ചു.

അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.  സിനിമയിലെ നായക കഥാപാത്രത്തെ നടൻ ജയറാമാണ് അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ഒരു ഇന്ത്യൻ പ്രണയകഥയുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് . പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മീരാ ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്

 

Actress meera jasmin post about brother birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES