കരിയറില്‍ ആരും തന്നെ സഹായിച്ചിട്ടില്ല; പ്രിയങ്ക കാരണം പ്രത്യേകിച്ച്‌ അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല; മനസ്സ് തുറന്ന് നടി മീര ചോപ്ര

Malayalilife
topbanner
കരിയറില്‍ ആരും തന്നെ സഹായിച്ചിട്ടില്ല; പ്രിയങ്ക കാരണം പ്രത്യേകിച്ച്‌ അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല; മനസ്സ് തുറന്ന് നടി മീര ചോപ്ര

തെന്നിന്ത്യൻ  സിനിമ  പ്രേമികൾക്ക്  ഏറെ  സുപരിചിതയായ  താരമാണ്  മീര  ചോപ്ര. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.   മീരയുടെ ബോളിവുഡ് അരങ്ങേറ്റം 2014ല്‍ ഗാങ് ഓഫ് ഗോസ്റ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ അടുത്ത  ബന്ധു കൂടിയാണ് മീര. പ്രിയങ്ക കാരണം തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുകളുമായ എന്നാൽ ഇപ്പോൾ പ്രിയങ്ക കാരണം തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം. 

'' കരിയറില്‍ ആരും തന്നെ സഹായിച്ചിട്ടില്ല. പ്രിയങ്ക കാരണം പ്രത്യേകിച്ച്‌ അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിനിമയെ കുറിച്ച്‌ അറിവുള്ള ഒരു കുടുംബത്തിലെ അംഗമെന്ന നിലയിലുള്ള പരിഗണന മാത്രമാണു ലഭിച്ചത്. ഞാന്‍ ബോളിവുഡിലേക്ക് വരുന്ന കാലത്തു തന്നെയാണ് പ്രിയങ്കയുടെ സഹോദരി പരിണീതി ചോപ്രയും സിനിമയിലേക്ക് വരുന്നത്. സത്യസന്ധമായി പറയട്ടെ വലിയ താരതമ്യങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.

പ്രിയങ്ക കാരണം എനിക്ക് പ്രത്യേകിച്ച്‌ അവസരമൊന്നും ലഭിച്ചിട്ടില്ല. ആരും പ്രിയങ്കയുടെ സഹോദരി എന്ന നിലയില്‍ എന്നെ പരിഗണിച്ചിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ പ്രിയങ്കയുടെ ബന്ധു എന്ന നിലയില്‍ കരിയറില്‍ യാതൊരു സഹായവും എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ, ജനങ്ങള്‍ അല്‍പം കൂടി ഗൗരവത്തോടെ എന്നെ കണ്ടു എന്നത് വാസ്തവമാണ്. വളരെ കഷ്ടപ്പെട്ടു തന്നെയാണ് സിനിമ മേഖലയില്‍ നിന്നത്. ആത്മാര്‍ത്ഥതയോടെയും സത്യസന്ധമായും ജോലി ചെയ്യുന്നു. ആരുമായും താരതമ്യം ചെയ്യാത്തത് ഭാഗ്യമായി കരുതുന്നു'' മീര ചോപ്ര പറയുന്നു.

Actress meera chopra words about priyanka chopra

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES