മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മാലാ പാർവ്വതി. കൈ നിറയെ ചിത്രങ്ങളുമായിട്ടാണ് താരം മുന്നേറുന്നത്.
സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന താരം ഒരു ടെലിവിഷൻ അവതാരക കൂടിയാണ്. മലയാളത്തിലെ പ്രശസ്തമായ ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം തന്റെ പ്രണയകഥ പങ്കുവെയ്ക്കുകയാണ് മാലാ പാർവതി.
കോളേജ് മുഴുവൻ ചർച്ചയായ ബന്ധമായിരുന്നു ഞങ്ങളുടേത്. ഞാനും സതീശനും തമ്മിൽ ഇഷ്ടത്തിലാണെന്ന് കോളേജ് മുഴുവൻ പ്രചരിച്ചു. ഞങ്ങളുടെ പേരുകളൊക്കെ വിളിച്ച് മറ്റുള്ളവർ കളിയാക്കുമായിരുന്നു. ഈ കളിയാക്കൽ പിന്നീട് വലിയ കഥയായി മാറുകയായിരുന്നു. വൈകാതെ തന്നെ ഈ കഥ എന്റെ വീട്ടിലും നാട്ടിലുമൊക്കെ എത്തി. ക്യാമ്പസിലും വലിയ പ്രശ്‌നമായി. അന്ന് സതീശൻ ഒഴികെ ബാക്കിയെല്ലാവരും ഈ ബന്ധത്തെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു. ഈ സംഭവം നാട്ടിലൊക്കെ അറിഞ്ഞതോടെ വീട്ടിൽ വലിയ പ്രശ്‌നമായി. തന്നെ മോശക്കാരിയായി ചിത്രീകരിക്കാനും തുടങ്ങി. എന്നാൽ ഇതൊക്കെ വലിയ വാർത്തയായതിന് ശേഷമാണ് എന്റെ ചെവിയിൽ എത്തുന്നത്. വിവാഹം ആലോചിക്കാൻ എത്തുന്നവർ പോലും ഈ ബന്ധത്തെ കുറിച്ച് തന്നോട് ചോദിക്കുകയായിരുന്നു.
പ്രണയകഥയ്ക്ക് ശേഷം ഞങ്ങൾ ഒളിച്ചോടി എന്നും കോളേജിൽ വാർത്ത പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിൽ സതീശനെ വിളിക്കുകയായിരുന്നു. ഈ സത്യങ്ങളെല്ലാം അറിയാവുന്ന ഏക വ്യക്തി നിങ്ങളാണ്; എന്നെ കല്ല്യാണം കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ട ഉടനെ മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സതീശൻ ഫോൺ കട്ട് ചെയ്തു. പിന്നെ തിരിച്ച് വിളിച്ചതുമില്ല. ആ സമയത്ത് സതീശനോട് എനിക്കൊരു ഇഷ്ടമൊക്കെ തോന്നി.
പിന്നീട് ഞാൻ സതീശനെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു. ഇത് രാഷ്ട്രീയമാണ്. ഇവിടെ പ്രേമം ഒന്നുമില്ല. എസ്.എഫ്.ഐയുടെ ഒരു ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എന്നെ ടാർഗറ്റ് ചെയ്യുന്നതാണെന്നും പറഞ്ഞ് അവിടെ നിന്ന് മടങ്ങാൻ സതീശൻ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ പോകാൻ പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. കൂടാതെ വേറെ ആരേയും വിവാഹം കഴിക്കാൻ പറ്റില്ലെന്നും തുറന്ന് പറഞ്ഞു. പിന്നീട് കുറെ ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ ഈ ബന്ധത്തിൽ സീരിയസ് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. തുടർന്ന് എന്നോട് അദ്ദേഹത്തിന്റെ പോയി വീട് കാണാൻ പറഞ്ഞു.
രണ്ട് കൂട്ടുകാരികളെയും കൊണ്ടാണ് സതീശന്റ വീട് കാണാൻ പോയത്. ഒരു ചെറിയ വീടാണ്. അന്ന് അവിടെ മൂത്ത ചേച്ചിയുണ്ടായിരുന്നു. സതീശനോടുള്ള തന്റെ ഇഷ്ടം ചേച്ചിയോട് പറഞ്ഞു. നിന്നെ പോലെ പൈങ്കിളി പോലിരിക്കുന്ന പെണ്ണിനെ അവൻ വേണ്ടെന്നാണോ പറഞ്ഞത്. അവനിങ്ങ് വരട്ടെ ഞാൻ പറയാമെന്ന് ചേച്ചി അറിയിച്ചു. തിരിച്ചു പോകുമ്പോൾ കൂട്ടുകാരികൾ എന്നെ കുറെ വഴക്കു പറഞ്ഞു. എന്നാൽ നിലപാട് മാറ്റാൻ ഞാൻ ഒരുക്കമായിരുന്നില്ല
അതിന് ശേഷം സതീശനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് ഞാൻ ഉറപ്പിച്ചു. എന്റെ വീട്ടിൽ ഈ കാര്യം അറിഞ്ഞപ്പോൾ ചേച്ചിയുടെ കഴിയട്ടെ എന്നായിരുന്നു മറുപടി. അങ്ങനെ 1998 ആഗസ്റ്റ് 10 ന് ഒരു കർക്കിടക മാസത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു. അന്നെനിക്ക് പത്തൊമ്പത് വയസായിരുന്നു. പിന്നീട് ആ തീരുമാനമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. അത്രമേൽ സന്തോഷത്തിലാണ് ഞങ്ങൾ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.