കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ ജോഷി ചിത്രം പാപ്പാൻ പ്രദർശനത്തിന് എത്തിയത്. സുരേഷ് ഗോപിയും മകൻ ഗോകുലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത് എന്നുള്ള പ്രത്യേകതയുമുണ്ട്. എന്നാൽ ചിത്രത്തിൽ മാല പാര്‍വതിയും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം കഴിഞ്ഞ ദിവസം സിനിമ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ ഭാഗമായി പാപ്പന്റെ പോസ്റ്ററും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.തന്റെ പേജില്‍ പങ്കുവെച്ച പോസ്റ്ററിന് താഴെ വന്ന ചില മോശം കമന്റുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് മാല പാര്‍വതി.
മാല പാര്‍വതിയുടെ കുറിപ്പ്:
ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്നേഹിതരേ.
ഒരപേക്ഷയുണ്ട്. ‘പാപ്പന്‍ ‘ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍, ഷെയര്‍ ചെയ്തതോടെ പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി. ദയവ് ചെയ്ത് അതിവിടെ, ഈ പേജില്‍ ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക!
ജൂലൈ 29നാണ് പാപ്പന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. കേരളത്തില്‍ 1157 തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
നിത പിള്ള, ഗോകുല്‍ സുരേഷ്, നൈല ഉഷ, ആശ ശരത്ത്, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.ബോക്സ് ഓഫീസിലും മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യം ദിനം തന്നെ കേരളത്തില്‍ നിന്ന് ചിത്രം 3 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു .