Latest News

കല്യാണം കഴിഞ്ഞതോടെയാണ് മാറി നിന്നത്; മഞ്ജു വാര്യരെ നേരില്‍ കണ്ടപ്പോള്‍ തോന്നിയത് സിംപിളായിട്ടുള്ള ഒരു വ്യക്തിയായിട്ടാണ്: മനസ്സ് തുറന്ന് നടി ജ്യോതി കൃഷ്ണ

Malayalilife
കല്യാണം കഴിഞ്ഞതോടെയാണ് മാറി നിന്നത്; മഞ്ജു വാര്യരെ നേരില്‍ കണ്ടപ്പോള്‍ തോന്നിയത് സിംപിളായിട്ടുള്ള ഒരു വ്യക്തിയായിട്ടാണ്: മനസ്സ് തുറന്ന് നടി ജ്യോതി കൃഷ്ണ

ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് നടി ജ്യോതി കൃഷ്ണ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.  ഇനിയൊരു തിരിച്ച് വരവ് എപ്പോഴാണെന്ന് ചോദിക്കുന്നവരോട് നല്ലൊരു അവസരത്തിന് വേണ്ടി താനും കാത്തിരിക്കുകയാണെന്നാണ് ജ്യോതി ഒരു അഭിമുഖത്തിലൂടെ തുറന്ന് പറയുന്നത്. അതോടൊപ്പം നടി മഞ്ജു വാര്യരെ കുറിച്ചും താരം തുറന്ന് പറയുകയാണ്.

2013 ലോ 2014 ആണ് മഞ്ജു വാര്യരെ ആദ്യമായി നേരില്‍ കാണുന്നത്. ഒരു കല്യാണ വീട്ടല്‍ തലേ ദിവസത്തെ പരിപാടിയ്ക്ക് എത്തിയതായിരുന്നു. ചെറുപ്പം മുതല്‍ മനസില്‍ കാണുന്ന നായികയായിരുന്നു മഞ്ജു വാര്യര്‍. ഇവരെ നേരിട്ട് കാണുക എന്ന് പറയുന്നത് തന്നെ വലിയൊരു സ്വപ്‌നമായിരുന്നു. കണ്ട് കഴിഞ്ഞപ്പോള്‍ വളരെ സിംപിളായിട്ടുള്ള ഒരു വ്യക്തിയാണ്. ചിരിച്ച മുഖത്തോട് കൂടി മഞ്ജു ചേച്ചിയുടെ കൂടെ ഒരു സീനെങ്കില്‍ ഒരു സീനെങ്കിലും പെര്‍ഫോമന്‍സ് ചെയ്യുന്നത് വളരെ വലിയൊരു കാര്യമായിരുന്നു.

അതേ സമയം സിനിമയില്‍ നിന്നും മനഃപൂര്‍വ്വം മാറി നിന്നതാണോ എന്ന ചോദ്യത്തിനും ജ്യോതി മറുപടി പറഞ്ഞിരുന്നു. 2017 നവംബര്‍ 19 നായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ ഒരു ബ്രേക്ക് എടുത്തതാണ്. നമ്മുക്ക് ഫാമിലി വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അതിന് ശേഷം ഒന്‍പ്ത മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രഗ്നന്റായി. പിന്നെ അതിലേക്കാണ് ശ്രദ്ധ കൊടുത്തത്. ഇപ്പോള്‍ മോന് രണ്ടര വയസായി. വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ച് വരണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും ജ്യോതി വ്യക്തമാക്കുന്നു.

സിനിമയുടെ വാല്യൂ എന്താണെന്ന് അറിയുന്ന ഒരു കുടുംബത്തിലേക്കാണ് ഞാന്‍ വിവാഹിതയായി പോയത്. ഭര്‍ത്താവ് അരുണ്‍ ഭയങ്കര സപ്പോര്‍ട്ടീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. അഭിനയിക്കുന്നുണ്ടെങ്കില്‍ അത് നല്ലൊരു കഥാപാത്രം ആയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. പടം ഹിറ്റാവുകയോ ഹിറ്റാവാതെ ഇരിക്കുകയോ ഒക്കെ ഭാഗ്യ-നിര്‍ഭാഗ്യം അനുസരിച്ച് ആയിരിക്കും. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറി നിന്നിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളു, പക്ഷേ സിനിമ ഒരുപാട് മാറിയെന്നാണ് ജ്യോതി പറയുന്നത്.

താന്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ എല്ലാവരും അറിയുന്നത് റോസ് എന്ന കഥാപാത്രമാണ്. പക്ഷേ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഞാന്‍ എന്ന സിനിമയിലെ ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രമായിരുന്നു. ആ കഥാപാത്രം ആവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ മനസിലും ഏറ്റവും അടുപ്പമുള്ള കഥാപാത്രം ലക്ഷ്മിക്കുട്ടിയാണ്. ഇനി പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കണം എന്നാണ് ആഗ്രഹം. മലയാള സിനിമ നല്ല താരങ്ങളെ കൊണ്ട് സമ്പന്നമാണ്. അതിന്റെ ഭാഗമാവുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്നും ജ്യോതി വ്യക്തമാക്കുന്നു.

Actress jyothi krishna words about acting and manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES