ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഡോള്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ജ്യോതി കൃഷ്ണ. ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയയായത്. . 2017 നവംബര്‍ 19നാണ് ജ്യോതി കൃഷ്ണ വിവാഹിതയായത്. ചലച്ചിത്ര താരം രാധികയുടെ സഹോദരന്‍ അരുണാണ് താരത്തെ വിവാഹം ചെയ്തത്. വിവാഹശേഷവും സിനിമയില്‍ സജീവയായിരുന്ന താരം ലാഫിങ്ങ വില്ലയില്‍ അവതാരികയായും എത്തിയിരുന്നു. അമ്മയായ സന്തോഷം പങ്കുവച്ചും താരം എത്തിയിരുന്നു. ദ്രുവ് ശൗര്യ എന്നാണ് മകന് നല്‍കിയിരിക്കുന്ന പേര്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നടന്‍ സലീം കുമാറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ജ്യോതി കൃഷ്ണ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചലഞ്ച് വീഡിയോയാണ് ശ്രദ്ധയമാവുന്നത്. 'ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു സോറി പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു എന്ന് തോന്നുകയും ചില പ്രശ്നങ്ങള്‍ കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയവരോടും മടിക്കാതെ സോറി പറഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ജ്യോതി കൃഷ്ണ പറയുന്നത്.
അങ്ങനെ നോക്കിയാല്‍ തനിക്ക് ആദ്യം സോറി പറയണമെന്ന് തോന്നുന്നത് നടന്‍ സലിം കുമാറിനോടാണ്. അതിനുള്ള കാരണവും ജ്യോതി വ്യക്തമാക്കിയിരുന്നു. മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വെച്ച് സലിം കുമാറുമായി ജ്യോതിയ്ക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. അന്ന് പക്വതയില്ലായ്മ കൊണ്ട് എന്തൊക്കെയോ തിരിച്ചു പറഞ്ഞു. ഇപ്പോളാണ് എല്ലാത്തിനും ക്ഷമ ചോദിക്കണമെന്ന് തോന്നിയതെന്നാ് നടി പറയുന്നത്. അന്ന് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് പറഞ്ഞില്ലെന്നും അന്ന് ഇങ്ങനെയൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നെന്നും സോറി ചലഞ്ചിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയില്‍ ജ്യോതി കൃഷ്ണ പറയുന്നു.
ബോംബെ മാര്‍ച്ച് എന്ന മലയാളം സിനിമയിലൂടെ 2011 ലാണ് ജ്യോതി സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ലാസ്റ്റ് ബെഞ്ച്, , ഞാന്‍ എന്നിങ്ങനെ എട്ടോളം സിനിമകളില്‍ താരം അഭിനയിച്ചു. മാധവിക്കുട്ടിയെക്കുറിച്ചുള്ള ആമി എന്ന സിനിമയിലും ജ്യോതി അഭിനയിച്ചിട്ടുണ്ട്. ആമിയുടെ സുഹഹൃത്തായ മാലതി എന്ന കഥാപാത്രമായിരുന്നു താരത്തിന്റേത്.