മലയാള സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി സംയുക്ത മേനോൻ. പോപ്പ്കോൺ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
എന്നാൽ അടുത്തിടെ സംയുക്തയുടെ മേക്കോവർ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നത്. അത്തരത്തിൽ ഉള്ള താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. എന്നാൽ ചിത്രം കണ്ട് ഇതാണല്ലേ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ചോദിച്ചിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് നടിയുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കെെയ്യടി നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു . ഇതിനിടെ തമിഴിലും താരം ശ്രദ്ധ നേടിയിരുന്നു. തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീർത്തും സിനിമാറ്റിക്ക് ആയിരുന്നു എന്നുള്ള സംയുക്തയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ സംയുക്തയുടെ പുതിയ ചിത്രമായ എരിഡയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.