യഥാര്‍ത്ഥജീവിതത്തിലും അങ്ങനെ ഒരാളെ തല്ലേണ്ടതായി വന്നിട്ടുണ്ട്; തെറ്റായിപ്പോയി എന്ന് എനിക്ക് പിന്നീട് തോന്നിയത്: സംയുക്ത മേനോൻ

Malayalilife
യഥാര്‍ത്ഥജീവിതത്തിലും അങ്ങനെ ഒരാളെ തല്ലേണ്ടതായി വന്നിട്ടുണ്ട്; തെറ്റായിപ്പോയി എന്ന് എനിക്ക് പിന്നീട് തോന്നിയത്: സംയുക്ത മേനോൻ

സംയുക്ത മേനോൻ ഒരു മലയാള ചലച്ചിത്ര നടിയാണ്. പോപ്കോൺ ആണ് താരത്തിന്റെ  ആദ്യ സിനിമ. 2018-ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോന്‍.പാലക്കാട്ടു സ്വദേശിനിയായ താരം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ ഇപ്പോൾ പുതിയ  ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ് സംയുക്ത ശ്രീകണഠന്‍ നായരുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിച്ച കാര്യങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.

 സിനിമയില്‍ ടൊവിനോ തോമസ് പുക വലിച്ചതിന് തല്ലുന്ന രംഗം പലതും യഥാര്‍ത്ഥമാണ്. പത്ത് പതിനഞ്ച് പ്രാവശ്യം ഞാന്‍ ടൊവിനോടെ തല്ലിയിട്ടുണ്ട്. യഥാര്‍ത്ഥജീവിതത്തിലും അങ്ങനെ ഒരാളെ തല്ലേണ്ടതായി വന്നിട്ടുണ്ട്. പക്ഷെ അത് തെറ്റായിപ്പോയി എന്ന് എനിക്ക് പിന്നീട് തോന്ന്. അത് ആ പ്രായത്തിന്റെ പക്വത കുറവ് ആയിരുന്നു.

എന്റെ അമ്മയ്ക്ക് ശ്വാസം മുട്ട് ഉണ്ട്. അമ്മയുടെ മുന്നില്‍ നിന്ന് പുക വലിച്ചപ്പോള്‍ അയാളോട് ആദ്യം മാന്യമായ രീതിയില്‍ അമ്മ പറഞ്ഞു. പക്ഷെ അയാള്‍ പിന്നീട് ഒരു അഹങ്കാരത്തോടെ വീണ്ടും പുക ഊതി വിട്ടപ്പോള്‍ ഞാന്‍ തല്ലുകയായിരുന്നു. പക്ഷെ അപ്പോള്‍ അവിടെ അങ്ങനെയായിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നത്. അത് തെറ്റാണ് എന്ന് ഞാന്‍ അംഗീകരിയ്ക്കുന്നു. പൊതു സ്ഥലത്ത് അങ്ങനെ ആയിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നത്. അവര്‍ പറഞ്ഞു.

Actress samyuktha menon words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES