മലയാളികള്‍ തീവണ്ടിയെന്ന എന്ന ചിത്രത്തിലൂടെ നെഞ്ചേറ്റിയ നടിയാണ് സംയുക്ത മേനോന്‍. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്ക് തന്റെ ഷോര്‍ട്ട്‌സ് ധരിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച നടി അനശ്വര രാജനെതിരെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ബുള്ളിയിങ്ങിനെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി സംയുക്ത മേനോന്‍. രു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത തുറന്ന് പറഞ്ഞത്.
ഒരു കൊച്ചുകുട്ടി ഷോട്ട്‌സിട്ട ഫോട്ടോ കണ്ടാല്‍ തീരാവുന്നത്ര ദുര്‍ബലരാണോ ഇവരെന്നായിരുന്നു സംയുക്തയുടെ ചോദ്യം. മനസിന്റെ ഉള്ളിന്റെ ഉള്ളിലെ ഈവിള്‍ പുറത്ത് വരുന്നതാണിതെന്നും സംയുക്ത പറഞ്ഞു. നമ്മളെന്തെങ്കിലും ചെയ്താല്‍ ഒരാളിലെങ്കിലും മാറ്റമുണ്ടാകണമെന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇത്തരം ചിന്ത ഉള്ളില്‍ ഉറച്ചു പോയവരെ എങ്ങനെ മാറ്റും എന്നത് വലിയൊരു ചോദ്യമാണെന്ന് സംയുക്ത പറയുന്നു. ഈ കാലഘട്ടത്തിലും മനസിന് ഇഷ്ടപ്പെട്ട, കംഫര്‍ട്ടബിളായ വസ്ത്രം ധരിക്കാന്‍ വേണ്ടി പോരാടേണ്ടി വരിക എന്നത് കഷ്ടമാണെന്നും സംയുക്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ നല്ലരീതിയില്‍ പ്രതികരിക്കുന്നവരും ഉണ്ടെന്നു സംയുക്ത പറഞ്ഞു. താന്‍ ഷോര്‍ട്‌സ് ധരിച്ച ചിത്രം പങ്കുവെച്ചാല്‍ സാരിയില്‍ കാണാനാണ് ഇഷ്ടമെന്ന് പറയുന്നവരുണ്ട്. അത്തരക്കാര്‍ അവരുടെ അഭിപ്രായം പറയുക മാത്രമാണ് ചെയ്യുന്നത്. അത് മാന്യമാണമെന്നും സംയുക്ത അഭിപ്രായപ്പെട്ടു.