സുരക്ഷിതത്വം നോക്കിയാല്‍ സിനിമ സുരക്ഷ ഉള്ള ജോലി അല്ല; ക്രീയേറ്റിവിറ്റിയ്ക്ക് ആണ് പ്രധാന്യം; മലയാളം നന്നായി സംസാരിക്കുന്നതിനെ കുറിച്ച് നിത്യ മേനോന്‍

Malayalilife
സുരക്ഷിതത്വം നോക്കിയാല്‍ സിനിമ സുരക്ഷ ഉള്ള ജോലി അല്ല; ക്രീയേറ്റിവിറ്റിയ്ക്ക് ആണ് പ്രധാന്യം; മലയാളം നന്നായി സംസാരിക്കുന്നതിനെ കുറിച്ച് നിത്യ മേനോന്‍

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നടി നിത്യ മേനോന്‍.  തന്റേതായ നിലപാടുകൾ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു.  മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ മിക്ക ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്.  സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി  എത്തുന്ന നിത്യാ മേനോന്‍  സിനിമയില്‍ എത്തി  ഏറെ വര്‍ഷങ്ങളായെങ്കിലും എല്ലാ ഭാഷകളിലും നിലവിൽ  സജീവമാണ് താരം. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്രയും നന്നായി മലയാളം സംസാരിക്കാന്‍ നിത്യയ്ക്ക് സാധിക്കുന്നത് എങ്ങനെയാണെന്ന് എന്നുള്ള ചോദ്യത്തിന് താരം നൽകുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്.

സുരക്ഷിതത്വം നോക്കിയാല്‍ സിനിമ സുരക്ഷ ഉള്ള ജോലി അല്ല. പക്ഷേ അതൊരു ചോയിസ് ആണ്. നമുക്ക് സെക്യൂരിറ്റി വേണോ അതോ ക്രീയേറ്റിവായി എന്തെങ്കിലും ചെയ്യണോമോ എന്ന് തീരുമാനിക്കാം. ക്രിയേറ്റിവായിട്ടുള്ള ആളുകള്‍ സുരക്ഷ നോക്കില്ല. അതൊരു ഉള്‍പ്രേരണ ആണ്. നമുക്കൊന്നും ചെയ്യാനും പറ്റില്ല. ക്രീയേറ്റിവായ ഒരാള്‍ എന്തെങ്കിലും പുതിയതായി ചെയ്ത് കൊണ്ടേ ഇരിക്കും. അല്ലെങ്കില്‍ പറ്റില്ല. അതുകൊണ്ട് സുരക്ഷയ്ക്ക് രണ്ടാം സ്ഥാനം കൊടുത്തിട്ടാവും അത് തിരഞ്ഞെടുക്കുക.

എനിക്ക് വെല്ലുവിളി തോന്നിയ കഥാപാത്രം കാഞ്ചന ആണെന്നാണ് നിത്യ പറയുന്നത്. കാരണം ആ വേഷം കടുപ്പമുള്ളതായിരുന്നു. ഞാനും ആ ക്യാരക്ടറും രണ്ട് വിപരീത ദിശയില്‍ ഉള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഉള്ളില്‍ നിന്നൊരു പ്രതിരോധം ഉണ്ടാവും. എനിക്കറിയില്ല ഈ റോള്‍ എങ്ങനെയാണ് ചെയ്യുക എന്ന സംശയവും ഉണ്ടായി. അത് മാത്രമായിരുന്നു ഒരു വെല്ലുവിളി തോന്നിയ കഥാപാത്രമെന്ന് നടി പറയുന്നു.

മലയാളം നന്നായി സംസാരിക്കാന്‍ സാധിക്കുന്നത് സിനിമകള്‍ ചെയ്തിട്ടാണ്. പിന്നെ ഇവിടെ നിറയെ സുഹൃത്തുക്കളായി. അവരോട് സംസാരിക്കും. ഏത് ഭാഷയിലാണ് ഞാനൊരു സിനിമ ചെയ്യുന്നത്. അപ്പോള്‍ ആ ഭാഷ ആയിരിക്കും ഞാന്‍ ന്നായി സംസാരിക്കുന്നത്. ഇത്രയധികം ഭാഷകള്‍ സംസാരിക്കുമ്പോള്‍ ഒന്ന് വിട്ട് പോവും. പക്ഷേ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ അറിയാതെ തന്നെ ആ ഭാഷയില്‍ സംസാരിച്ച് പോവും. അങ്ങനെയാണ് മലയാളവും തനിക്ക് ഈസിയായി വഴങ്ങുന്നതെന്നാണ് നിത്യ പറയുന്നത്.

തന്റെ വീട്ടില്‍ സിനിമ ചര്‍ച്ച ചെയ്യാറില്ല. അതെന്റെ ജോലിയാണ്. അച്ഛന്റെയും അമ്മയുടെയും അടുത്ത് സാധാരണ സംസാരിക്കുന്നത് പോലെ അതുണ്ടായി, ഇത് നടന്നു എന്നൊക്കെ പറയും. അത് അഭിപ്രായം അറിയാന്‍ വേണ്ടി പറയുന്നതല്ലെന്നാണ് നിത്യ പറയുന്നത്. സ്വന്തം സിനിമകള്‍ക്ക് വേണ്ടി പ്രൊമോഷനൊന്നും നടത്താറില്ല. ഞാന്‍ സിനിമകള്‍ കാണാറില്ല. വളരെ കുറച്ച് സിനിമകളെ കണ്ടിട്ടുള്ളു. എനിക്ക് സമയം കിട്ടുമ്പോള്‍ സാധാരണ ആളുകളെ പോലെയാണ് നില്‍ക്കുന്നത്. വീട്ടിലേക്ക് പോകും. അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിച്ച് കിടന്ന് ഉറങ്ങുമെന്നും നടി പറയുന്നു.

Actress Nithya menon words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES