Latest News

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടിയെങ്കിലും ക്രീയേറ്റീവാകണം: നിത്യ മേനോൻ

Malayalilife
 ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടിയെങ്കിലും ക്രീയേറ്റീവാകണം: നിത്യ മേനോൻ

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നടി നിത്യ മേനോന്‍.  തന്റേതായ നിലപാടുകൾ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു.  മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ മിക്ക ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്.  സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി  എത്തുന്ന നിത്യാ മേനോന്‍  സിനിമയില്‍ എത്തി  ഏറെ വര്‍ഷങ്ങളായെങ്കിലും എല്ലാ ഭാഷകളിലും നിലവിൽ  സജീവമാണ് താരം. എന്നാൽ ഇപ്പോൾ  മലയാളത്തിലെ ഒരു യുവനടനുമായി താരം വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തയോട് പ്രതികരിച്ചു കൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്. 

എന്റെ വിവാഹ വാര്‍ത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്നുവരെ കഥകള്‍ പ്രചരിക്കും. നടീനടന്മാര്‍ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകള്‍ക്ക് മനസിലാവില്ല. ഞാന്‍ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ഗര്‍ഭിണിയാണെന്നൊക്കെ കഥകള്‍ വന്നിരുന്നു.

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണമെന്നും അവര്‍ പറഞ്ഞു. 19 (1) (എ) പോലുള്ള സിനിമകള്‍ ചെയ്യുമ്പോഴാണ് എന്തെങ്കിലും ജോലിയെടുത്തു എന്ന് തോന്നാറുള്ളത്. അത്തരം സിനിമകളാണ് സംതൃപ്തി തരാറുള്ളത്. വിജയ് സേതുപതിയുമൊത്ത് അധികം രംഗങ്ങളുണ്ടായിരുന്നില്ല. തിയേറ്ററില്‍ പോയി അങ്ങനെ സിനിമ കാണാത്തയാളെന്ന നിലയ്ക്ക് ഓ.ടി.ടി റിലീസ് ഒരു സൗകര്യമാണെന്നും അവര്‍ പറഞ്ഞു.

Actress nithya menon word about gossips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES