1993ൽ പുറത്തിറങ്ങിയ അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടി ആനി. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. എന്നാൽ വിവാഹിതയായതോടെ അഭിനയം വിട്ട ആനി കുടുംബ ജീവിതവുമായി മുന്നോട്ട് പോകവേ വീണ്ടും മിനിസ്‌ക്രീനിലൂടെ അവതാരകയായി പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ തലമുടിയുടെ രഹസ്യം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു മുടിയുടെ കരുത്ത്. സ്‌കൂൾ കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം കാച്ചെണ്ണ പുരട്ടി മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ഷാംപൂ ഉപയോഗിക്കില്ല.
പിന്നീട് ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്ത് മുടി കഴുകും. കോളജ് കാലത്ത് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു.ഇപ്പോഴും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് അന്നും ഇന്നും ചെയ്യാറുള്ളതെന്നും ആനി വെളിപ്പെടുത്തുന്നു.