മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഷാജി കൈലാസും ഭാര്യ ആനിയും പ്രണയിച്ച് വിവാഹിതരായവരാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് വിവാഹിതയായ താരമാണ് ചിത്ര എന്ന ആനി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാള്‍ കൂടിയാണ് ഇവര്‍. ഇന്നും താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകരുണ്ട്. കുക്കറി ഷോയിലൂടെ താരം വീണ്ടും സ്‌ക്രീനിലേക്കെത്തിയിരുന്നു. അത് കൂടാതെ സമോസ കോര്‍ണര്‍ എന്ന പേരില്‍ വ്യത്യസ്ത രുചികളൊരുക്കി താരം ബിസിനസ്സിലേക്കും ചുവടുവച്ചിരിക്കയാണ്. ഒപ്പം റിങ്‌സ് ബൈ ആനീസ് എന്ന പേരില്‍ തിരുവനന്തപുരത്ത് ഒരു റെസ്‌റ്റോറന്റും താരം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ വീട്ടുകാര്യങ്ങളും ബിസിനസ്സും നോക്കി തിരക്കിലാണ് താരം. കഴിഞ്ഞ ദിവസം ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ സീരിയല്‍ താരം സ്റ്റെഫിയും ഭര്‍ത്താവ് ലിയോണും അതിഥികളായി എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ എന്നാണ് ഇനി സിനിമയിലേക്ക് തിരിച്ചുവരുന്നതെന്ന് സ്റ്റെഫിയുടെ ചോദ്യത്തിന് സിനിമയിലേക്ക് ഇനി തിരിച്ചു വരുന്നില്ലെന്നാണ് ആനി മറുപടി പറഞ്ഞത്.
അമൃതാനന്ദമയി അമ്മ പറഞ്ഞത് കൊണ്ടാണ് താന്‍ വീണ്ടു മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തിയതെന്നും അല്ലെങ്കില്‍ അതും നടക്കില്ലായിരുന്നുവെന്ന് ആനി പറയുന്നു. ഷാജി കൈലാസിന്റെ ഭാര്യ ആയി ഇരിക്കാനാണ് തനിിക്ക് താത്പര്യമെന്നും മക്കളുടെ വിശേഷം ചോദിച്ച് അവര്‍ക്കൊപ്പം ഇരിക്കുക ഭക്ഷണം നല്‍കുക, ഷൂട്ട് കഴിഞ്ഞ് ഏട്ടന്‍ വരുമ്പോള്‍ നന്നായി സെര്‍വ് ചെയ്യുക, വീട്ടില്‍ ഏട്ടന്റെയും അമ്മയുടേയും കാര്യം നോക്കുക, ഇതൊക്കെയാണ് തന്റെ ഇഷ്ട്ങ്ങളെന്നും അതുകൊണ്ട് ഇനിയും സിനിമയില്‍ അഭിനയിക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്ന് ഭര്‍ത്താവിനോട് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. ആരെങ്കിലും ഷാജികൈലാസിനെ അന്വേഷിച്ച് വന്നാല്‍ ഉത്തരം പറയാന്‍ താന്‍ അവിടെ ഉണ്ടാകണമെന്നും ആനി പറയുന്നു. തന്റെ സൗകര്യാര്‍ത്ഥം തിരുവനന്തപുരത്തേക്ക് ഷൂട്ടിനുളള സൗകര്യം ചെയ്തു തന്നുവെന്നും ആനി പറയുന്നുണ്ട്. ആനിയുടെ ഈ തീരുമാനത്തോട് പൂര്‍ണമായും യോജിക്കുകയാണ് സ്‌റ്റെഫിയും ലിയോണും.