2008 ല്‍ ജയസൂര്യ നായകനായ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനന്യ. ശേഷം നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു ബിസ്‌നസ്മാനായ അഞ്ജനയനുമായി വിവാഹ ശേഷം സിനിമയിൽ ഒന്നും തന്നെ അധികം കണ്ടിട്ടുമില്ല. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ അഭിനയിച്ച ശേഷം പിന്നീട് ആരും അനന്യയെ മലയാളത്തില്‍ കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ സിനിമയിൽ നിന്നും താരം വിട്ടുനിൽക്കുന്നതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ്.
‘എനിക്ക് എന്റെ സിനിമകള്‍ കണ്ടപ്പോള്‍ കുറച്ച് കൂടി സെലക്ടീവ് ആകണമെന്ന് തോന്നി. അങ്ങനെയാണ് മാറി നിന്നത്. ക്ലീഷേ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. മലയാളത്തില്‍ അഭിനയിച്ചിരുന്നില്ലെങ്കിലും മറ്റ് ഭാഷകളില്‍ സിനിമ ചെയ്തിരുന്നു. അല്ലാതെ അഭിനയം നിര്‍ത്തിയിരുന്നില്ല.
ഒരിടക്ക് കഥ പറയാന്‍ വിളിക്കുന്നവര്‍ ആദ്യം ചോദിച്ചിരുന്നത് ഇപ്പോള്‍ അഭിനയിക്കുന്നുണ്ടോ എന്നായിരുന്നു. ഭ്രമം ഇഷ്ടപ്പെട്ടത് കൊണ്ടാണ് കഥാപാത്രത്തിന്റെ വലിപ്പം പോലും നോക്കാതെ അഭിനയിച്ചത്. പിന്നെ ഇനി ഇങ്ങനൊരു കഥാപാത്രം കിട്ടുമോ എന്ന് സംശയമായിരുന്നുവെന്നതും ഭ്രമം ചെയ്യാന്‍ പ്രേരിപ്പിച്ചു’ എന്നും അനന്യ പറയുന്നു.
2008 - ൽ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് അതേ വർഷം തന്നെ നാടോടികൾ എന്ന തമിഴ് ചലച്ചിത്രത്തിലഭിനയിച്ചു. അമ്പെയ്ത്തിൽ സംസ്ഥാന/ദേശീയ തലത്തിൽ രണ്ടു തവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. മോട്ടോർസൈക്കിൾ റേസിങ്ങിലും അനന്യ തല്പരയാണ്. ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ദ്ധയാണ് അനന്യ.