Latest News

അച്ഛന്റെ ആ രീതി തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്; അത് നമുക്ക് കേട്ട് സഹിക്കാന്‍ പറ്റില്ല; മനസ്സ് തുറന്ന് നടൻ വിനീത് ശ്രീനിവാസന്‍

Malayalilife
അച്ഛന്റെ ആ രീതി തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്; അത് നമുക്ക് കേട്ട് സഹിക്കാന്‍ പറ്റില്ല; മനസ്സ്  തുറന്ന് നടൻ വിനീത് ശ്രീനിവാസന്‍

ലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ  വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു.  വിനീത് ശ്രീനിവാസനെ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്‌ടപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്ന് വിനീതിന്റെ ഒരു അഭിമുഖമാണ്. സിനിമ എഴുതുമ്പോള്‍ അച്ഛന്‍ നിര്‍ദ്ദേശങ്ങള്‍ തരാറുണ്ടോ എന്നുളള ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മറുപടി. വിനീതിന്റെ വാക്കുകള്‍ 

ഇങ്ങനെഓരേ എഴുത്ത് കഴിഞ്ഞാലും ഞാന്‍ പോയി വായിച്ച് കൊടുക്കാറുണ്ട്. ആദ്യമൊക്കെ വായിക്കുന്ന സമയത്ത് പറയുന്നത് ഒന്നും ശരിയായിട്ടില്ല എന്നാണ്. അത് നമുക്ക് കേട്ട് സഹിക്കാന്‍ പറ്റില്ല. പിന്നെ അത് മാറ്റി എഴുതി ഏഴോ, എട്ടോ കോപ്പിയായപ്പോഴാണ് പതം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് അച്ഛന്‍ പറയുന്നത്. പണ്ട് മുതല്‍ തന്നെ നമ്മള്‍ താല്‍പര്യം എടുത്ത് ചോദിച്ചാല്‍ അച്ഛന്‍ അത് വിശദീകരിച്ച് തരുമെന്നും വിനീത് പറയുന്നു. 

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ കഥയൊക്കെ തന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍ ,സുഹൃത്തിനെ കാണാന്‍ പോകുന്നതാണ്. ആ ഫുള്‍ ഡയലോഗ് അച്ഛന്‍ പറഞ്ഞ് തന്നിരുന്നു. പേപ്പറോ മറ്റൊന്നും അച്ഛന്റെ കയ്യില്‍ ഇല്ല. മുഴുവന്‍ ഡയലോഗ്സ് പറഞ്ഞ് തീരുമ്പോള്‍ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാന്‍ കരയുകയും ചെയ്തു. ആ സംഭവം തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. വിനീത് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Actor vineeth sreenivasan words about her father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES