Latest News

മോട്ടിവേഷണല്‍ സ്പീക്കറായി എന്നെ കാണേണ്ട; ലൈഫിലെ ചില എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്യുകയാണ്; എനിക്കും എന്റേതായ പ്രശ്‌നങ്ങളുണ്ട്: വിജയ് സേതുപതി

Malayalilife
മോട്ടിവേഷണല്‍ സ്പീക്കറായി എന്നെ കാണേണ്ട; ലൈഫിലെ ചില എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്യുകയാണ്; എനിക്കും എന്റേതായ പ്രശ്‌നങ്ങളുണ്ട്: വിജയ് സേതുപതി

തെന്നിന്ത്യയുടെ  പ്രിയ താരമാണ് വിജയ് സേതുപതി. നിരവധി സിനിമകളിലൂടെ താരത്തിന് പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ്ആളുകള്‍ തന്നെ ഒരു മോട്ടിവേഷന്‍ സ്പീക്കറായി കാണാറുണ്ടെന്നും എന്നാല്‍ അങ്ങനെ കാണേണ്ട ആവശ്യമില്ലെന്നും പറഞ്ഞിരിക്കുകയാണ് നടൻ  വിജയ് സേതുപതി. താന്‍ തന്റെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ മാത്രമാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ‘ഞാന്‍ അങ്ങനെ മോട്ടിവേറ്റ് ചെയ്യുന്നതല്ല. ലൈഫിലെ ചില എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്യുകയാണ്. ആളുകള്‍ ചോദ്യം ചോദിക്കുമ്പോള്‍ എന്റെ ലൈഫ് എക്‌സ്പീരിയന്‍സ് വെച്ചു മറുപടി പറയുന്നു. അതിന്റെ ലക്ഷ്യം ആരെയെങ്കിലും മോട്ടിവേറ്റ് ചെയ്യാം എന്നല്ല. ആര് എന്ത് ചെയ്താലും അവരുടെ ഉള്ളിലിരിക്കുന്ന ഫയര്‍ ആണ് പുറത്തു വരിക. പുറത്തു നിന്നുള്ള ഒരാള്‍ക്കു അത് കൊളുത്തിവിടാന്‍ കഴിയില്ല. ഇത്തരത്തിലാണ് ഞാന്‍ ഇന്റര്‍വ്യൂകളില്‍ പറയാറുള്ളത്.

എല്ലാ ജോലിയിലിരിക്കുമ്പോഴും എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവും. എനിക്കുമുണ്ട്. ഞാന്‍ എന്റെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്ന് കരുതി ഞാന്‍ ക്ലിയര്‍ ആയിട്ടിരിക്കുന്നു എന്നല്ല അതിനര്‍ത്ഥം. എനിക്കും പ്രശ്‌നങ്ങള്‍ ഉണ്ട്. ഞാന്‍ അനുഭവം പറയുന്നുണ്ടെന്ന് കരുതി ഞാന്‍ മോട്ടിവേറ്റ് ചെയ്യുന്നു എന്നല്ല. പലരും എന്നെ മോട്ടിവേഷന്‍ സ്പീക്കറിനെ പോലെയാണ് കാണുന്നത്. എന്നെ അത്തരത്തില്‍ കാണേണ്ടതില്ല,’ അദ്ദേഹം പറഞ്ഞു.

Actor vijay sethupathi words about motivation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES