തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് വിജയ് സേതുപതി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ നൽകിയ താരത്തിന് മലയാളികൾക്ക് ഇടയിലും ഏറെ ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ മക്കള്‍ സെല്‍വന്‍ എന്ന ആ പേര് വന്നതിന് പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ ഇക്കാര്യം മാമനിതന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ക്ലബ് എഫ്.എമ്മിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തുറന്നു പറഞ്ഞത്.
ഒരു സ്വാമിയാണ് തനിക്ക് ഇങ്ങനെയൊരു പേരിട്ടതെന്നാണ് വിജയ് സേതുപതി വെളിപ്പെടുത്തിയത്. ആണ്ടിപ്പട്ടിയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. തേയിലത്തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹമപ്പോള്‍. സ്വാമിയുടെ കയ്യില്‍ നിന്ന് അല്പം ഭക്ഷണം ഞാനും വാങ്ങിക്കഴിച്ചു.
കുറച്ചുഭക്ഷണം ഞാന്‍ അദ്ദേഹത്തിനും വാരിക്കൊടുത്തു. സ്വാമി എന്നെ അനുഗ്രഹിക്കുകയും ഒരഞ്ഞൂറ് രൂപ കയ്യില്‍ത്തന്ന് അനുഗ്രഹിക്കുകയും ചെയ്തു. ആ സ്വാമിയാണ് സീനു രാമസ്വാമി. വിജയ് സേതു പറഞ്ഞു.ജനങ്ങളുടെ മകന്‍ എന്നാണ് മക്കള്‍ സെല്‍വന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്ന് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ സീനു രാമസ്വാമി പറഞ്ഞു.
ധര്‍മദൂരൈ എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് ജനങ്ങളെല്ലാവരും വിജയ് സേതുപതിയെ സ്വന്തം കുടുംബാംഗത്തേപ്പോലെയാണ് കാണുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് അത്തരമൊരു പേരിലേക്ക് എത്തുന്നതെന്നും സീനു പറഞ്ഞു.