Latest News

മമ്മൂട്ടി ഇങ്ങോട്ട് വിളിച്ച് ഇതല്ലേ അതിന്റെ അര്‍ത്ഥം എന്നു ചോദിച്ചത്; സോഷ്യല്‍ മീഡിയയുടെ രീതിപഠിച്ചതു കൊണ്ട് വിവാദങ്ങളോ പോസ്റ്റുകളോ ഒന്നും ശ്രദ്ധിക്കാറില്ല: ഉണ്ണി മുകുന്ദന്‍

Malayalilife
മമ്മൂട്ടി ഇങ്ങോട്ട് വിളിച്ച് ഇതല്ലേ അതിന്റെ അര്‍ത്ഥം എന്നു ചോദിച്ചത്;  സോഷ്യല്‍ മീഡിയയുടെ രീതിപഠിച്ചതു കൊണ്ട്  വിവാദങ്ങളോ പോസ്റ്റുകളോ ഒന്നും ശ്രദ്ധിക്കാറില്ല: ഉണ്ണി മുകുന്ദന്‍

ലയാളത്തിന്റെ പ്രിയ നടനാണ് ഉണ്ണി മുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ ഇനി റിലീസിന് ഒരുങ്ങുന്ന സിനിമ മേപ്പടിയാൻ ആണ്. എന്നാൽ ഇപ്പോൾ  ജനുവരി 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പേരിനെ കുറിച്ച് മമ്മൂട്ടി തന്നെ വിളിച്ചു ചോദിച്ചതിനെ കുറിച്ച് പറയുകയാണ് ഉണ്ണി മുകുന്ദന്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ പ്രതികരിച്ചത്.

നാല് വര്‍ഷം മുമ്പാണ് മേപ്പടിയാന്റെ കഥ തന്റെ കൈയ്യില്‍ വരുന്നത്. പിന്നീട് സിനിമാ നിര്‍മ്മാണത്തെ കുറിച്ച് ചിന്തിച്ചപ്പോഴാണ് എന്തുകൊണ്ട് ഇത്ര നല്ലൊരു കഥ കൈയ്യിലിരിക്കുമ്പോള്‍ മറ്റൊരു കഥ അന്വേഷിക്കണം എന്ന ചിന്തയുണ്ടായത്. ആദ്യം മേപ്പടിയാന്‍ എന്നായിരുന്നില്ല സിനിമയുടെ പേര്.ആദ്യത്തെ പേര് കണ്ടാല്‍ എല്ലാവര്‍ക്കും കഥയെ കുറിച്ച് ആദ്യമെ രൂപം കിട്ടും. പലരും മേപ്പടിയാനിന്റെ അര്‍ഥം ചോദിച്ചിട്ടുണ്ട്. പക്ഷെ മമ്മൂക്ക മാത്രമാണ് ഇങ്ങോട്ട് വിളിച്ച് മേപ്പടിയാന്റെ അര്‍ഥം ഇതല്ലെ എന്ന് ചോദിച്ചത്. എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

അതേസമയം, വിവാദങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. വിവാദങ്ങള്‍ വരുമ്പോള്‍ ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ രീതി താന്‍ പഠിച്ചതു കൊണ്ട് അത്തരം വിവാദങ്ങളോ പോസ്റ്റുകളോ ഒന്നും ശ്രദ്ധിക്കാറില്ല.
അത് അതിന്റെ വഴിക്ക് പോലും താന്‍ തന്റെ വഴിക്ക് പോകും അത്രമാത്രം എന്നാണ് ഉണ്ണി പറയുന്നത്. അതേമയം, ജനുവരി 14ന് ആണ് സിനിമ തിയേറ്ററുകളിലേക്ക് എത്താന്‍ പോകുന്നത്. വിഷ്ണു മോഹന്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
 

Actor unnimukundan words about megastar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES