മേപ്പടിയാനില്‍ അച്ഛന്‍ അഭിനയിക്കാനിരുന്നതാണ്; അച്ഛനെ മേപ്പടിയാനില്‍ അഭിനയിപ്പിക്കാന്‍ സാധിക്കാതിരുന്നതില്‍ വിഷ്ണു മോഹന് ഇപ്പോഴും വിഷമമുണ്ട്: ഉണ്ണിമുകുന്ദൻ

Malayalilife
 മേപ്പടിയാനില്‍ അച്ഛന്‍ അഭിനയിക്കാനിരുന്നതാണ്; അച്ഛനെ മേപ്പടിയാനില്‍ അഭിനയിപ്പിക്കാന്‍ സാധിക്കാതിരുന്നതില്‍ വിഷ്ണു മോഹന് ഇപ്പോഴും വിഷമമുണ്ട്: ഉണ്ണിമുകുന്ദൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഉണ്ണിമുകുന്ദൻ. ആരാധകർ താരത്തെ മാസിലാളിയാണ് എന്നാണ് വിളിക്കാറുള്ളതും. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ അച്ഛൻ വെള്ളിത്തിരയിലേക്ക് ചുവട് വച്ചിരിക്കുകയാണ്. താരത്തിന്റെ  പിതാവ് മുകുന്ദന്റെ അരങ്ങേറ്റം ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ്. ഉണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

്, ഷെഫീഖിന്റെ സന്തോഷത്തിലെ അച്ഛന്റെ ഭാഗം അദ്ദേഹം ഇന്ന് പൂര്‍ത്തിയാക്കി. മേപ്പടിയാനില്‍ അച്ഛന്‍ അഭിനയിക്കാനിരുന്നതാണ്. എന്നാല്‍ തിരക്കഥ ഒരുക്കിയ സമയത്ത് ഞാന്‍ അത് വെട്ടിക്കളഞ്ഞു. അച്ഛനെ മേപ്പടിയാനില്‍ അഭിനയിപ്പിക്കാന്‍ സാധിക്കാതിരുന്നതില്‍ വിഷ്ണു മോഹന് ഇപ്പോഴും വിഷമമുണ്ട്.

നെപ്പോട്ടിസത്തിന്റെ ഗുണങ്ങളൊന്നും എനിക്ക് കിട്ടാത്തതുകൊണ്ട് റിവേഴ്സ് നെപ്പോട്ടിസം ചെയ്യാന്‍ തീരുമാനിച്ചു. അച്ഛന്‍ കുട്ടിയെ വിജയകരമായി സ്‌ക്രീനിലെത്തിക്കാനായി. ഇപ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട് എങ്ങനെയാണ് നെപ്പോട്ടിസം വര്‍ക്ക് ചെയ്യുന്നതെന്ന്. കുടുംബം എപ്പോഴും സ്പെഷ്യലാണ്, പ്രധാനപ്പെട്ടതും. ഷഫീക് സ്‌ക്രീനില്‍ വരുമ്പോള്‍ നിങ്ങള്‍ക്കിഷ്ടപ്പെടും.- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

Actor unnimukundan words about father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES