Latest News

പ്രായം കൂടിക്കൂടി വരുമ്പോള്‍ പ്രതീക്ഷ കുറഞ്ഞു കുറഞ്ഞ് വരികയാണ്: ഉണ്ണി മുകുന്ദന്‍

Malayalilife
പ്രായം കൂടിക്കൂടി വരുമ്പോള്‍ പ്രതീക്ഷ കുറഞ്ഞു കുറഞ്ഞ് വരികയാണ്: ഉണ്ണി മുകുന്ദന്‍

ലയാളികളുടെ പ്രിയപ്പെട്ട മാസിലളിയാനാണ്  ഉണ്ണി മുകുന്ദന്‍. താരം അടുത്തിടെ നിര്‍മ്മാതാവായും  തുടക്കം കുറിച്ചു. ഉണ്ണിയുടെ അത്രയും ശ്രദ്ധ ബോഡി ബില്‍ഡിങ്ങിലും ഫിറ്റ്‌നസിലും കൊടുക്കുന്ന മറ്റൊരു യുവ താരം ഇല്ലെന്ന് തന്നെ പറയാം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ   താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

അവിവാഹിതനായി തുടരുകയാണ് ഉണ്ണി.  വിവാഹത്തെ കുറിച്ചുള്ള ചോദ്യം പല അഭിമുഖങ്ങളിലും ഉണ്ണി നേരിടേണ്ടി വരാറുമുണ്ട്. എന്നാൽ  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് പ്രണയ വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം നടന്‍ തുറന്ന് പറയുന്നതിന്റെ ഒരു വീഡിയോയാണ്.  ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ഒരു യുട്യൂബ് ചാനലിന് നടന്‍ നേരത്തെ അനുവദിച്ച അഭിമുഖത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. 

ഉണ്ണി മുകുന്ദന്‍ ലവ് മാരേജ് ചെയ്യാന്‍ ചാന്‍സ് ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം രസകരമായ മറുപടി പറയുന്നത്. എനിക്ക് എക്സ്പെക്റ്റേഷനൊക്കെ കുറഞ്ഞുകുറഞ്ഞ് വരികയാണ്. പ്രായം കൂടിക്കൂടി വരുമ്പോള്‍ പ്രതീക്ഷ കുറഞ്ഞു കുറഞ്ഞ് വരികയാണ്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതി, താരം ചിരിച്ചുകൊണ്ട് പറഞ്ഞു.

Read more topics: # Actor unnimukundan,# words about love
Actor unnimukundan words about love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES