മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്. മസിലളിയന് എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. എന്നാൽ
ഉണ്ണി മുകുന്ദന് നായകനായെത്തി നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു മേപ്പടിയാന്. അതേസമയം സിനിമയെക്കുറിച്ച് ലഭിച്ച ഒരു അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്.
‘മേപ്പടിയാന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് വളരെയധികം സ്പെഷ്യലാണ്. വിഷമമുണ്ടാവുന്നതിനാല്‍ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. അതേസമയം ഞാന്‍ ഏറെ സന്തോഷവാനാണ്. മികച്ച ഒരു ചലചിത്രകാരനും നടനുമായ നിങ്ങളില്‍ നിന്നും ഇത് കേട്ടത് എന്നെ ഏറെ സന്തോഷവാനാക്കുന്നു. താങ്ക്യൂ ഏട്ടാ… യു മേഡ് മൈ ഡേ,’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
‘പ്രിയപ്പെട്ട ഉണ്ണി. മേപ്പടിയാനിലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങള്‍. ഞാന്‍ ആദ്യത്തെ ആഴ്ച തന്നെ സിനിമ കണ്ടിരുന്നു, പക്ഷേ ചില തിരക്കുകളില്‍ പെട്ടു പോയി. ഒരു നടനെന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ വേര്സറ്റിലിറ്റി വ്യക്തമാക്കി.
ഒരു നിര്‍മാതാവ് എന്ന നിലയില്‍ ചാലഞ്ചിങ്ങായ വിഷയമെടുത്ത് സിനിമ നിര്‍മിച്ചു. ഒരു നടനെന്ന നിലയില്‍ സിനിമാ മേഖലയ്ക്ക് നല്കിയ മികച്ച തുടക്കമാണിത്. അഭിനന്ദനങ്ങള്‍,’ എന്നാണ് അജ്ഞാതനായ ആള് ഉണ്ണി മുകുന്ദന് അഭിനന്ദനമറിയിക്കുന്നത്.