ഹൃദ്യയമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. താന്‍ ചില കാര്യങ്ങളെ യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്ന് വെളിപ്പെടുത്തുകയാണ് നടന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം തുറന്ന് പറഞ്ഞത്.
ടൊവിനോ തോമസിന്റെ വാക്കുകള്‍ ഇങ്ങനെ,
എനിക്ക് 12 വയസുള്ള സമയത്ത് കിഡ്നി സ്റ്റോണ്‍ വന്നു. രണ്ടര സെന്റിമീറ്റര്‍ നീളത്തിലായിരുന്നു കല്ല്. ഒടുക്കത്തെ വേദനയായിരുന്നു. എല്ലാവരും എന്നെ ഓര്‍ത്ത് വേദനിക്കുന്നത് ഞാന്‍ കണ്ടു. ആന്റിബയോട്ടിക്ക് എടുത്തിട്ടും ഷിവറിങ് മാറുന്നില്ലായിരുന്നു. അന്നെല്ലാവരും എന്നോട് പറഞ്ഞു, പ്രാര്‍ത്ഥിച്ചാല്‍ വേദന മാറും. പ്രാര്‍ത്ഥിച്ചാല്‍ കിഡ്നി സ്റ്റോണ്‍ അലിഞ്ഞാതെയാകും എന്നൊക്കെ.
ഞാന്‍ ഒടുക്കത്തെ പ്രാര്‍ത്ഥനയായിരുന്നു. ജീവിതത്തില്‍ പ്രാര്‍ത്ഥിച്ചിട്ടില്ല അങ്ങനെ. പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല. കീഹോള്‍ സര്‍ജറിയില്‍ കല്ലെടുത്ത് കളഞ്ഞു. യുക്തിപരമായി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ട് അത് പോയില്ല, സര്‍ജറി ചെയ്തപ്പോള്‍ അത് പോയി. ദൈവം പാതി താന്‍ പാതി എന്ന് പറയുന്നതില്‍ ശരിക്കും തന്റെ പാതി മാത്രമേ ഉള്ളു. തന്റെ പാതി കൃത്യമായി ചെയ്താല്‍ അത് നമുക്ക് തന്നെ പ്രചോദനം ആണ്.