Latest News

ശരിയായ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

Malayalilife
ശരിയായ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും; തുറന്ന് പറഞ്ഞ്  സുരേഷ് ഗോപി

ലയാള സിനിമ പ്രേമികളുടെ   പ്രിയ താരമാണ്  സുരേഷ് ഗോപി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത കര്‍ഷകരെ കണക്കിന് പരിഹസിച്ച്  താരം രംഗത്ത് എത്തിയിരിക്കുകയാണ്. കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ നരേന്ദ്രമോദിയും സംഘവും  അതിയായ അമര്‍ഷമുള്ള ഒരു ബിജെപിക്കാരനാണ് താന്‍. പിന്‍വലിച്ച നിയമങ്ങള്‍ തിരികെകൊണ്ടുവരും. ശരിയായ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഉത്തര്‍പ്രദേശ് ബോര്‍ഡറില്‍ കര്‍ഷകര്‍ക്ക് കഞ്ഞിവയ്ക്കാനായി പൈനാപ്പിളും കൊണ്ടു പോയ കുറപ്പേരുണ്ട് അവരൊക്കെ കര്‍ഷകരോട് എന്ത് ഉത്തരം പറയും? എന്ന് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു. ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍. ഇത്തരക്കാര്‍ക്ക് സമൂഹത്തോടും കര്‍ഷകരോടും എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിഷുകൈനീട്ട പരിപാടിയിലാണ് കാര്‍ഷിക നിയമത്തെ അനുകൂലിച്ചും കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ പരിഹസിച്ചും അദ്ദേഹം സംസാരിച്ചത്.

Actor suresh gopi statement about farmers protect

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES