മലയാളി പ്രേക്ഷകരുടെ ഇഷ്ടം പോലീസ് വേഷങ്ങളിലൂടെ കവർന്ന നടനാണ് സൂരേഷ് ഗോപി. ഇന്നും ആളുകൾ പഞ്ച് ഡയലോഗുകളും മാസ് ആക്ഷനുമുള്ള കമ്മീഷണറെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മിന്നൽ പ്രതാപനെയും മറന്നിട്ടില്ല. എന്നാൽ ഇപ്പോൾ മിന്നൽ പ്രതാപനാകേണ്ടി വന്ന കഥ പറഞ്ഞ് സുരേഷ് ഗോപി രംഗത്ത് എത്തിയിരിക്കുകയാണ്. മേ ഹും മൂസയുടെ പ്രോമോഷന്റെ ഭാഗമായി മൂവിമാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മിന്നൽ പ്രതാപനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
മനു അങ്കിൾ താൻ ചെയ്യേണ്ട സിനിമയായിരുന്നില്ല. മിന്നൽ പ്രതാപൻ ജഗതിക്ക് വേണ്ടി വെച്ച കഥാപാത്രമായിരുന്നു. അദ്ദേഹം വരാനായി അവർ മൂന്ന്, നാല് ദിവസം കാത്തിരുന്നു. പക്ഷെ അദ്ദേഹം വന്നില്ല. അവസാനം മമ്മൂക്ക പിണങ്ങിപോകുമെന്ന സ്ഥിതി വരെയെത്തിരുന്നു. ആ സമയത്താണ് താൻ അവിടെ ഷൂട്ടിങ് കാണാൻ ചെല്ലുന്നത്. നീ ഈ വേഷം ചെയ്താ മതി. അവന്റെ പോലീസ് യൂണിഫോണിന്റെ അളവെടുക്കൂവെന്നൊക്കെ പറഞ്ഞ് ജോഷിയേട്ടൻ തന്നെ നിർബന്ധിച്ചു.
താൻ ചെയ്യില്ല… തനിക്ക് കോമഡി പറ്റില്ല എന്നൊക്കെ പലവട്ടം പറഞ്ഞ് നോക്കിയിട്ടും നടന്നില്ല. ജോഷിയേട്ടനാണ് ധൈര്യമായി ചെയ്യാൻ തന്നോട് പറഞ്ഞത്.’ഇത് നിന്റെ തലയിൽ എഴുതിയിരിക്കുന്നതാണ്. അല്ലെങ്കിൽ നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് ഇവരെയൊക്കെ വിളിച്ച് കൊണ്ടുപോയി ഊണ് കൊടുക്കാനല്ലേ?. നിന്റെ അച്ഛനല്ലേ നിന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടത്. എന്നൊക്കെ അവരെല്ലാം ചോദിച്ചപ്പോഴാണ് താൻ ആ കഥപാത്രം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
തന്നിലെ സ്റ്റാർ പോസിബിലിറ്റിയെ അവിടെ വെച്ചാണ് കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയേക്കാൾ ഫാൻ ഫോള്ളോവിങ് ഉള്ള കഥാപാത്രമാണ് ഇന്നും മിന്നല്ർ പ്രതാപൻ. എപ്പോൾ കണ്ടാലും ചിരിവരുന്ന നടപ്പും ഡയലോഗ് ഡെലിവെറിയും മുഖഭാവവുമൊക്കെ മിന്നൽ പ്രതാപൻ എന്ന കഥാപാത്രത്തെ സൂപ്പർ ഹിറ്റാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു