Latest News

നടൻ സിദ്ദിഖിന്റെ മകൻ വിവാഹിതനാകുന്നു; വൈറലായി എൻ​ഗേജ്മെന്റ് ചിത്രങ്ങൾ

Malayalilife
നടൻ സിദ്ദിഖിന്റെ മകൻ വിവാഹിതനാകുന്നു; വൈറലായി  എൻ​ഗേജ്മെന്റ് ചിത്രങ്ങൾ

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് സിദ്ധിഖ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ മകൻ  ഷഹീന്റെ വിവാ​ഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ‌ വൈറലാകുന്നത്. ഷഹീൻ ജീവിത സഖിയാക്കുന്നത് ഡോക്ടർ അമൃത ദാസിനെയാണ് .  അതീവ സന്തോഷത്തോട ഷഹീനും അമൃതയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ   മോതിരം അണിയിക്കുന്നതിന്റേയും അതിന് ശേഷമുള്ള ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും വൈറലായി   മാറിക്കഴിഞ്ഞിട്ടുണ്ട്. മകനും ഭാവിവധുവിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സിദ്ദിഖും പങ്കുവെച്ചിരുന്നു.  സിദ്ദിഖിന്റെ വേഷം തൂവെള്ള നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു. സിനിമാമേഖലയിൽ എല്ലാവരുമായി അടുത്ത സൗഹൃദമുള്ളയാൾ കൂടിയാണ് സിദ്ദിഖ്. ഈ ചടങ്ങിൽ  താരങ്ങളാരും  പങ്കെടുത്തില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് സിദ്ദിഖ്.

 അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് എന്നാണ് ഫോട്ടോകളിൽ നിന്നും വ്യക്തമാകുന്നത്. മകന്റെ ജീവിതത്തിൽ ഏറ്റവും നല്ലൊരു മുഹൂർത്തം നടക്കുമ്പോൾ ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന സിദ്ദിഖിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത് എന്നാണ് ആരാധകർ പറയുന്നത്. അതേസമയം നിരവിധിപ്പേരാണ് താരപുത്രനും ഭാവി വധുവിനും ആശംസകൾ നേർന്ന് എത്തുന്നത്. കുട്ടിക്കാലം മുതലെ തന്നെ പരിചയമുള്ള മമ്മൂക്കയ്‌ക്കൊപ്പം സിനിമയിൽ അരങ്ങേറാൻ കഴിഞ്ഞത് കരിയറിലെ തന്നെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ഷഹീൻ മുമ്പ് പറഞ്ഞിരുന്നു.

 മൂത്താപ്പയെന്നാണ് ഷഹീൻ മമ്മൂട്ടിയെ വിളിക്കുന്നത്. 'ഞങ്ങളുടെ മോതിരം കൈമാറ്റ ചടങ്ങ് ഏറ്റവും ലളിതവും മികച്ചതുമായി നടന്നു. ഈ പാൻഡെമിക് സാഹചര്യത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് സാധ്യമാക്കാൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി. ഈ നിമിഷത്തിന്റെ മാസ്മരികതയിലാണ് ഞങ്ങൾ' എന്നാണ് എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ച് ഷഹീൻ കുറിച്ചത്.

Actor siddique son engagement pic viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES