Latest News

കിഡ്‌നി ചിഹ്നത്തില്‍ വോട്ട് ചോദിച്ച്‌ രസകരമായ പ്രകടനപത്രികയുമായി കോടാലിപ്പറമ്പൻ; ചിത്രം പങ്കുവച്ച് നടൻ റിയാസ് ഖാൻ

Malayalilife
 കിഡ്‌നി ചിഹ്നത്തില്‍ വോട്ട് ചോദിച്ച്‌ രസകരമായ പ്രകടനപത്രികയുമായി കോടാലിപ്പറമ്പൻ; ചിത്രം പങ്കുവച്ച് നടൻ റിയാസ് ഖാൻ

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് റിയാസ് ഖാൻ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് റിയാസ് അഭിനയ ലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു റിയാസിനെ തേടി സിനിമ മേഖലയിൽ നിന്നും എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 
റിയാസ് ഖാന്‍ ചിത്രം മായക്കൊട്ടാരത്തിന്റെ പുതിയ പോസ്റ്ററെത്തി. താരത്തിന്റെ  പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത് തദ്ദേശ തിരഞ്ഞടുപ്പിനോടനുബന്ധിച്ച്‌ ഇലക്ഷന്‍ പോസ്റ്റര്‍ സ്‌റ്റൈലിലാണ്. നടന്‍ റിയാസ് ഖാന്‍ തന്നെയാണ് കിഡ്‌നി ചിഹ്നത്തില്‍ മത്സരിക്കുന്ന നമ്മുടെ സുരേഷ് കോടാലിപ്പറമ്ബന് വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പോസ്റ്റര്‍   പുറത്തു വിട്ടിരിക്കുകയാണ്.

സുരേഷ് കോടാലിപ്പറമ്ബന്റെ പ്രകടനപത്രിക

1, രോഗം വന്ന അവയവങ്ങള്‍ എടുത്തുമാറ്റി അവിടം കമ്ബ്യൂട്ടര്‍വത്കരിക്കും.
2, കോടാലികുന്ന് ഗ്രാമത്തില്‍ ശസ്ത്രക്രിയകള്‍ക്കായ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പടുകൂറ്റന്‍ എയര്‍പോര്‍ട്ട്, കേരളത്തിലെ രണ്ടാമത്തെ സെക്രട്ടേറിയറ്റ് എന്നിവ യാഥാര്‍ത്ഥ്യമാക്കും. 3, എന്നെ പുകഴ്ത്തി തള്ളുന്ന കൂലിതൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പാക്കേജ് അനുവദിക്കും.

ഹാര്‍ട്ട് വേണോ..കിഡ്‌നി വേണോ..കരള് വേണോ..ലൈവില്‍ വരൂ..നന്മമരം ഒപ്പ്.

Read more topics: # Actor riyaz khan ,# new poster
Actor riyaz khan new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES